സഹപാഠിയുടെ ഒരു നിമിഷത്തെ മറവി വരുത്തി വച്ചത് 6 വയസുകാരന്റെ മരണം; സ്‌കൂള്‍ ബസില്‍ ആറ് മണിക്കൂറോളം പൂട്ടിയിട്ട ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ഭോപ്പാല്‍: (www.kvartha.com 26.03.2018) സഹപാഠിയുടെ ഒരു നിമിഷത്തെ മറവി വരുത്തി വച്ചത് ആറു വയസുകാരന്റെ മരണം. സ്‌കൂള്‍ ബസില്‍ ആറ് മണിക്കൂറോളം പൂട്ടിയിട്ട നൈത്തിക് ഗൗര്‍ എന്ന ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ് സഹപാഠിയുടെ മറവി കാരണം ദാരുണമായി മരിച്ചത്. ഭോപ്പാലിലെ സായ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ നൈതിക് ഗൗര്‍ ആണ് മരിച്ചത്.
മധ്യപ്രദേശിലെ ഹോഷങ്കാബാദ് ജില്ലയില്‍ മാര്‍ച്ച് 20നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ദൊളാറിയ പട്ടണത്തിലെ സായ് ഇന്റര്‍ നാഷണല്‍ സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്ന വാന്‍ സ്‌കൂളിലെത്തിയ ശേഷം നൈതികിനെ സഹപാഠിയാണ് പതിവായി ക്ലാസിലെത്തിക്കാറുള്ളത്. എന്നാല്‍ സംഭവദിവസം സഹപാഠി നൈതികിനെ വാഹനത്തില്‍ നിന്ന് ക്ലാസിലെത്തിക്കാന്‍ മറന്നുപോയി. ഇതിനിടെ വാഹനത്തിനുള്ളില്‍ കുട്ടികളാരുമില്ലെന്ന ധാരണയില്‍ ഡ്രൈവര്‍ വാന്‍ പൂട്ടിപ്പോവുകയും ചെയ്തു.
ഹാജര്‍ എടുക്കുന്നതിനിടെ കുട്ടിയെ ക്ലാസില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാനിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ ഹോഷങ്കാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നില വഷളായതോടെ റെയിന്‍ബോ ആശുപത്രിയിലേക്ക് മാറ്റി. ശ്വാസം കിട്ടാതെ വന്ന് അബോധാവസ്ഥയിലായ കുട്ടിക്ക് കൃത്രിമ ശ്വാസോച്ഛാസം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് തന്റെ മകന്റെ മരണത്തിന് ഇടയാക്കിയതെന്ന് നൈതികിന്റെ പിതാവ് സുരേന്ദ്ര ഗൗര്‍ ആരോപിച്ചു. നൈതികിന്റെ മരണം സംബന്ധിച്ച് പരാതിയില്‍ ടി.ടി നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം നടന്നത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അല്ലാത്തതിനാല്‍ സീറോ എഫ്.ഐ.ആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ പിന്നീട് അതാത് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയാണ് പതിവ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
മധ്യപ്രദേശിലെ ഹോഷങ്കാബാദ് ജില്ലയില്‍ മാര്‍ച്ച് 20നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ദൊളാറിയ പട്ടണത്തിലെ സായ് ഇന്റര്‍ നാഷണല്‍ സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്ന വാന്‍ സ്‌കൂളിലെത്തിയ ശേഷം നൈതികിനെ സഹപാഠിയാണ് പതിവായി ക്ലാസിലെത്തിക്കാറുള്ളത്. എന്നാല്‍ സംഭവദിവസം സഹപാഠി നൈതികിനെ വാഹനത്തില്‍ നിന്ന് ക്ലാസിലെത്തിക്കാന്‍ മറന്നുപോയി. ഇതിനിടെ വാഹനത്തിനുള്ളില്‍ കുട്ടികളാരുമില്ലെന്ന ധാരണയില്‍ ഡ്രൈവര്‍ വാന്‍ പൂട്ടിപ്പോവുകയും ചെയ്തു.
ഹാജര്‍ എടുക്കുന്നതിനിടെ കുട്ടിയെ ക്ലാസില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാനിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ ഹോഷങ്കാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നില വഷളായതോടെ റെയിന്‍ബോ ആശുപത്രിയിലേക്ക് മാറ്റി. ശ്വാസം കിട്ടാതെ വന്ന് അബോധാവസ്ഥയിലായ കുട്ടിക്ക് കൃത്രിമ ശ്വാസോച്ഛാസം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് തന്റെ മകന്റെ മരണത്തിന് ഇടയാക്കിയതെന്ന് നൈതികിന്റെ പിതാവ് സുരേന്ദ്ര ഗൗര്‍ ആരോപിച്ചു. നൈതികിന്റെ മരണം സംബന്ധിച്ച് പരാതിയില്‍ ടി.ടി നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം നടന്നത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അല്ലാത്തതിനാല്‍ സീറോ എഫ്.ഐ.ആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ പിന്നീട് അതാത് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയാണ് പതിവ്.
Keywords: Forgotten, locked in school car for hours, 6-year-old boy dies in Madhya Pradesh, Bhoppal, News, Accidental Death, hospital, Treatment, Student, Madhya pradesh, Vehicles, Allegation, National.
Powered by Info News For You

Comments
Post a Comment