ഇടപ്പള്ളിത്തോട് പുനരുദ്ധാരണത്തിന് 6 കോടി നബാര്‍ഡ് സഹായം
തിരുവനന്തപുരം: (www.kvartha.com 19.03.2018) ഇടപ്പള്ളിത്തോടിന്റെ പുനരുദ്ധാരണത്തിന് ആറു കോടി രൂപയുടെ നബാര്‍ഡ് ധനസഹായം ലഭ്യമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ചമ്പക്കര കനാലിനെയും മുട്ടാര്‍ പുഴയേയും ബന്ധിപ്പിക്കുന്നതും കൊച്ചി കോര്‍പ്പറേഷന്‍, കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളിലൂടെ കടന്നുപോകുന്നതുമാണിത്. 5.3 കോടി രൂപയുടെ പണി പൂര്‍ത്തിയായി.
ഇടപ്പള്ളി തോടിലൂടെയുള്ള ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്ന രീതിയില്‍ പതിനഞ്ചിലേറെ പാലങ്ങള്‍ നിലവിലുണ്ട്. ഇവയെല്ലാം പുനര്‍നിര്‍മ്മിക്കുകയും തോടിന്റെ ആഴവും വീതിയും വര്‍ധിപ്പിക്കുകയും ചെയ്തും ഫീഡര്‍ കനാലുകള്‍ നവീകരിച്ചും ജലഗതാഗതം സാധ്യമാക്കുന്ന പദ്ധതിക്ക് ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് രൂപം നല്‍കിവരികയാണ്.
ഇടപ്പള്ളിത്തോട് മുട്ടാര്‍ പുഴയില്‍ ചേരുന്ന ഭാഗം മഞ്ഞുമ്മല്‍ റെഗുലേറ്ററിന് താഴെയായതിനാല്‍ വെള്ളത്തിന് ലവണാംശം കൂടുതലാണ്. ചമ്പക്കര കനാലിലും ഉപ്പുവെള്ളമാണ്. ഇക്കാരണത്താല്‍ ജലസേചന പദ്ധതി സാധ്യമാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട് എന്നും പി ടി തോമസിന്റെ സബ്മിഷനു മുഖ്യമന്ത്രി മറുപടി നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Pinarayi vijayan, 6 Crores Nabard Aid for Idappally Canal.

Powered by Info News For You

Comments
Post a Comment