മാതാ അമൃതാനന്ദമയീ മഠം രണ്ടു മാസത്തിനകം 60,000 പേര്‍ക്ക് ശുദ്ധജലം ലഭ്യമാക്കും
കൊച്ചി:(www.kvartha.com 25/03/2018) മാതാ അമൃതാനന്ദമയീ മഠം രാജ്യത്ത് നടപ്പിലാക്കി വരുന്ന ജീവാമൃതം പദ്ധതിയുടെ ഭാഗമായി അടുത്ത രണ്ടു മാസത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 60,000 പേര്‍ക്കു കൂടി ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് പദ്ധതിയുടെ ഡയറക്ടര്‍ ഡോ. മനീഷ സുധീര്‍ അറിയിച്ചു. ലോക ജനദിനത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് അവര്‍ ഇക്കാര്യം സൂചിപ്പിച്ചത്.
കേരളത്തിലെ 14 ജില്ലകളില്‍ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞ 127 വാട്ടര്‍ ഫില്‍റ്ററുകളില്‍ നിന്നും 10,000ത്തിലധികം ഗ്രാമീണര്‍ക്ക് ഇപ്പോള്‍ ശുദ്ധജലം ലഭിക്കുന്നുണ്ട്. 60,000 പേര്‍ക്കു കൂടി ശുദ്ധജലം ലഭ്യമാക്കുന്നതിനായി വാട്ടര്‍ ഫില്‍റ്ററുകളുടെ എണ്ണം 200 ആയി വര്‍ധിപ്പിക്കും. ജലമലീനീകരണം വഴി ഗ്രാമീണര്‍ക്കിടയിലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയെന്നതാണ് ജീവാമൃതം പദ്ധതിയുടെ പ്രധാന ലക്ഷ്യം.
2017ഒക്ടോബറില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ജലസംഭരണം, വിതരണം, പരിപാലനം, നിലവാരം പുലര്‍ത്തല്‍, നിരീക്ഷണം തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. കഴിഞ്ഞ ആറു മാസമായി അമൃത വിശ്വവിദ്യാപീഠത്തിലെ 50 അധ്യാപകരുടെയും 200 ല്‍പരം വിദ്യാര്‍ത്ഥികളുടേയും കഠിന പ്രയത്‌നം ഇതിനു പിന്നിലുണ്ട്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇതുവരെ വാട്ടര്‍ ഫില്‍റ്ററുകള്‍ സ്ഥാപിച്ചിട്ടുള്ളത്. മുന്‍ഗണനാ ക്രമത്തില്‍ മറ്റു ജില്ലകളില്‍ ഉടനെ തന്നെ പദ്ധതി നടപ്പാക്കും. അമൃത വിദ്യാപീഠത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ജീവാമൃതം പദ്ധതി രൂപകല്‍പ്പന ചെയ്തത്. 40000 ത്തിലധികം മണിക്കൂറുകള്‍ ചെലവഴിച്ച് കേരളത്തിലെ വിവിധ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് സര്‍വെ നടത്തി പ്രദേശത്തെ നേതാക്കളുമായി ചര്‍ച്ച ചെയ്ത് ബോധവല്‍ക്കരണം നടത്തിയാണ് ജീവാമൃതം വാട്ടര്‍ ഫില്‍റ്ററുകള്‍ സ്ഥാപിച്ചത്.
ശുദ്ധമായ കുടിവെള്ളം എത്തിക്കാനുള്ള പ്രാഥമിക ഘട്ടത്തില്‍ രാജ്യത്തെ 5000ത്തോളം ഗ്രാമങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. മാതാ അമൃതാനന്ദമയീ മഠം 100 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഓരോ ജീവാമൃതം ഫില്‍റ്ററിനും അഞ്ച് അംഗങ്ങളുള്ള 400 കുടുംബങ്ങളുടെ കുടിവെള്ള ആവശ്യം നിറവേറ്റാനാകും. കേരളത്തിലെ കോമാലിക്കുടി ട്രൈബല്‍ വില്ലേജില്‍ അമൃത വിശ്വവിദ്യാപീഠം ജല വിതരണ സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്. ഗ്രാമത്തിലെ സ്ത്രീകളുടെ കിലോമീറ്റര്‍ താണ്ടിയുള്ള ജലശേഖരണ ദുരിതം ഇതുവഴി ഒഴിവായി. അവരുടെ ആവശ്യങ്ങള്‍ക്കുള്ള ജലം സ്ഥലത്ത് തന്നെ ലഭിച്ചു തുടങ്ങി. വാട്ടര്‍ എയ്ഡ് ഇന്ത്യയുടെ കണക്കനുസരിച്ച് രാജ്യത്തെ 7.60 കോടി ജനങ്ങള്‍ക്ക് ഇപ്പോഴും കുടിവെള്ളം കിട്ടാക്കനിയാണ്. 60,000ത്തിലധികം കുട്ടികള്‍, പ്രത്യേകിച്ച് അഞ്ചു വയസില്‍ താഴെയുള്ളവര്‍ ഓരോ വര്‍ഷവും ജലജന്യ രോഗങ്ങളാല്‍ മരിക്കുന്നു.
മലിനമാണെങ്കിലും ഇന്ത്യയിലെ 67 ശതമാനം കുടുംബങ്ങളും ജല ശുദ്ധീകരണത്തില്‍ ശ്രമിക്കുന്നില്ലെന്നാണ് യൂണിസെഫിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ജല ദൗര്‍ബല്യം, ജല പരിപാലന സംവിധാനങ്ങളുടെ അപര്യാപ്തത, ജലജന്യ രോഗങ്ങള്‍ തുടങ്ങിയവയാല്‍ ഉഴലുകയാണ് ഗ്രാമീണര്‍. അതുകൊണ്ടു തന്നെ എത്രയും പെട്ടെന്ന് ജലസംഭരണവും ശുദ്ധജല ലഭ്യതയും ഉറപ്പു വരുത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Drinking Water, Kerala, Teachers, Students, Amritanandamayi math distribute drinking water

Powered by Info News For You

Comments
Post a Comment