യശ്വന്ത്പൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ ബോളിവുഡ് സിനിമയെ വെല്ലുന്ന മോഷണം: ഒരു ബോഗിയിലെ പതിമൂന്നോളം യാത്രക്കാര്‍ക്ക് ബിസ്‌ക്കറ്റ് നല്‍കി മയക്കി സ്വര്‍ണവും പണവും ഉള്‍പ്പെടെയുള്ള വിലപ്പെട്ട വസ്തു വകകളുമായി കടന്നുകളഞ്ഞു; ബിസ്‌ക്കറ്റ് കഴിച്ച 6 പേര്‍ക്ക് ഗുരുതരം

ബംഗളുരു: (www.kvartha.com 02.03.2018) യശ്വന്ത്പൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ ബോളിവുഡ് സിനിമയെ വെല്ലുന്ന മോഷണം. ഒരു ബോഗിയിലെ പതിമൂന്നോളം യാത്രക്കാര്‍ക്ക് ബിസ്‌ക്കറ്റ് നല്‍കി മയക്കിയശേഷം സ്വര്‍ണവും പണവും ഉള്‍പ്പെടെയുള്ള വിലപ്പെട്ട വസ്തു വകകളുമായി കടന്നുകളഞ്ഞു. ബിസ്‌ക്കറ്റ് കഴിച്ച ആറുപേര്‍ ഗുരുതരാവസ്ഥയില്‍.

യശ്വന്ത്പൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു നാടകീയ സംഭവങ്ങള്‍. ജോധ്പൂരില്‍ നിന്നും യാത്രതിരിച്ച ട്രെയിനില്‍ ഉണ്ടായിരുന്ന ഏതാനും യുവാക്കളാണ് യാത്രക്കാര്‍ക്ക് മയക്കുമരുന്ന് കലര്‍ന്ന ബിസ്‌ക്കറ്റ് നല്‍കിയത്. ബിസ്‌ക്കറ്റ് കഴിച്ചതും മയക്കം പോലെ തോന്നിയ യാത്രക്കാര്‍ പെട്ടെന്ന് തന്നെ ബോധരഹിതരാകുകയായിരുന്നു. ഇതോടെ യുവാക്കള്‍ യാത്രക്കാരുടെ വിലപിടിച്ച വസ്തുക്കള്‍ അടിച്ചുമാറ്റി സ്ഥലംവിട്ടു.

In Bollywood Style, Passengers Sedated, Robbed On Bengaluru-Bound Train, Bangalore, Train, Robbery, News, Police, Passengers, Complaint, Gold, National

മയക്കം വിട്ടുണര്‍ന്നപ്പോഴാണ് ബാഗിലുണ്ടായിരുന്ന തങ്ങളുടെ വിലപ്പെട്ട വസ്തു വകകള്‍ നഷ്ടപ്പെട്ടതായി യാത്രക്കാര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പുലര്‍ച്ചെ നാലു മണിയോടെ നല്ലൂരിനടുത്ത ഗുഡൂര്‍ സ്‌റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി. അബോധാവസ്ഥയിലായ യാത്രക്കാരെ പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരില്‍ ആറു പേരുടെ നില ഗുരുതരമാണ്. യുവാക്കള്‍ ട്രെയിനില്‍ കയറിയ സ്‌റ്റേഷനിലെ സിസിടിവി ഫൂട്ടേജ് പരിശോധിക്കുകയാണ് പോലീസ്.

യാത്രക്കാര്‍ക്ക് നല്‍കിയ ആഹാരാവശിഷ്ടം പോലീസ് പിന്നീട് പരിശോധനയ്ക്ക് അയച്ചിരുന്നു. ആള്‍ക്കാരെ മയക്കുമരുന്ന് നല്‍കി കൊള്ളയടിക്കുന്നത് ട്രെയിനില്‍ ഇപ്പോള്‍ സാധാരണമാണ്.

Keywords: In Bollywood Style, Passengers Sedated, Robbed On Bengaluru-Bound Train, Bangalore, Train, Robbery, News, Police, Passengers, Complaint, Gold, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?