ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ് (ജെന്‍സ് വെഡിംഗ്): ജെന്റ്സ് ഗാരേജ് ജില്ലയിലെ ടോപ് 5ല്‍
ജെന്റ്സ് മേഖലയിൽ (ebiz.evisionnews.co)കാസർകോട് അത്ഭുതങ്ങൾ കൊണ്ടുവന്ന സ്ഥാപനമാണ് ആരിക്കാടി സ്വദേശിയായ നൗഷാദ് തുടക്കമിട്ട ജെന്റ്സ് ഗാരേജ്. 2001ൽ കാസർകോട് പഴയ ബസ് സ്റ്റാന്റിൽ തുടങ്ങിയ സ്ഥാപനത്തിന് ഇന്ന് മംഗലാപുരം, കാഞ്ഞങ്ങാട്, പയ്യന്നൂർ, കോഴിക്കോട് എന്നീ വലിയ നഗരങ്ങളിൽ ഷോറൂമുകളുണ്ട്.
സാധാരണക്കാരനെ മുന്നിൽ കണ്ട് അവന് മിതമായ വിലയിൽ മികച്ച വസ്ത്രം നൽകുക എന്നതാണ് അന്നും ഇന്നും ജെന്റ്സ് ഗാരേജിന്റെ മുദ്രാവാക്യം. അതിനെ ജനങ്ങൾ അതിവേഗം ഏറ്റെടുക്കുകയും ചെയ്തു.
വെഡിംഗിന് വേണ്ടി മാത്രം (ebiz.evisionnews.co)വി.ഐ.പി ഹൗസ് എന്ന ഷോറൂം പ്രവർത്തിക്കുന്നു. ഇവിടെ സ്വൂട്ട്, ഷെർവാണി ഇന്തോ- വെസ്റ്റേൺ തുടങ്ങി ആഘോഷവേളകൾക്ക് വേണ്ട വസ്ത്രങ്ങൾ പ്രത്യേകം ഡിസൈൻ ചെയ്യുന്നു.
റീടെയിൽ ബിസിനസിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഹോൾസെയിൽ കയറ്റുമതി രംഗത്തും ഗാരേജിന്റെ സാന്നിധ്യമുണ്ട്. ജി ക്ലബ്, ജി കിംഗ്, എഫ് പോക്കറ്റ് എന്നീ സ്വന്തം ബ്രാൻഡുകളിലുള്ള ഷർട്ടുകൾക്ക് പുറമെ, ഗുണമേന്മയുള്ള ജീൻസുകളും മിഡിൽ ഈസ്റ്റ് - ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.
Powered by Info News For You
Comments
Post a Comment