ഐ പി എലില്‍ നിന്നും പുറത്താക്കിയ കൊച്ചി ടസ്‌കേഴ്‌സിന് ബി സി സി ഐ നല്‍കേണ്ടത് 550 കോടി

മുംബൈ: (www.kvartha.com 15.03.2018) കൊച്ചി ടസ്‌കേഴ്‌സിനെ ഐപിഎലില്‍ നിന്നു പുറത്താക്കിയ ബിസിസിഐയ്ക്കു (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) കനത്ത പിഴ. നഷ്ടപരിഹാരമായി 550 കോടി രൂപ നല്‍കണമെന്നാണു സുപ്രീംകോടതിയുടെ ഉത്തരവ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കേരളത്തിന്റെ സ്വന്തം ടീമായിരുന്നു കൊച്ചി ടസ്‌കേഴ്‌സ്. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ 18 ശതമാനം വാര്‍ഷിക പിഴയും നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആര്‍ബിട്രേഷന്‍ ഫോറത്തിന്റെ ഉത്തരവ് ശരിവച്ചാണു സുപ്രീംകോടതി വിധി.

850 കോടി രൂപയായിരുന്നു കൊച്ചി ടസ്‌കേഴ്‌സ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. നഷ്ടപരിഹാരം വേണ്ടെന്നും അടുത്ത സീസണില്‍ കളിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നുമുള്ള വ്യവസ്ഥ നേരത്തെ കൊച്ചി ടസ്‌കേഴ്‌സ് ഫ്രാഞ്ചൈസി ഉടമകള്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ബി.സി.സി.ഐ ഇതിന് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് തര്‍ക്ക പരിഹാരത്തിലൂടെ 550 കോടി നഷ്ടപരിഹാരം നിശ്ചയിച്ചത്.

SC directs BCCI to pay Rs 550cr compensation to Kochi Tuskers, Mumbai, News, Sports, BCCI, Compensation, Supreme Court of India, National

കരാര്‍ ലംഘിച്ചെന്ന കാരണത്താല്‍ ആദ്യ സീസണ്‍ കഴിഞ്ഞപ്പോള്‍ തന്നെ കൊച്ചിന്‍ ടീമിനെ ബി.സി.സി.ഐ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്താക്കിയിരുന്നു. 2011ല്‍ ആയിരുന്നു ഇത്. ക്രിക്കറ്റ് ബോര്‍ഡിന്റെ വാര്‍ഷിക ജനറല്‍ ബോഡിയിലായിരുന്നു തീരുമാനം. ബിസിസിഐയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും എതിര്‍പ്പു വകവയ്ക്കാതെ അന്നത്തെ പ്രസിഡന്റ് ശശാങ്ക് മനോഹറാണു തീരുമാനമെടുത്തതെന്നു പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ടസ്‌കേഴ്‌സ് നല്‍കിയ ബാങ്ക് ഗ്യാരണ്ടിയില്‍ നിന്ന് 156 കോടി രൂപയും ബി.സി.സി.ഐ പിന്‍വലിച്ചിരുന്നു. ഇതിനെതിരെ 2015ല്‍ ആര്‍ബിട്രേഷന്‍ ഫോറത്തില്‍നിന്നു ടീം അനുകൂല വിധി സമ്പാദിച്ചു. എന്നിട്ടും കഴിഞ്ഞ രണ്ടു വര്‍ഷമായി നഷ്ടപരിഹാരം നല്‍കാനോ ടീമിനെ തിരികെ ഐപിഎലില്‍ എടുക്കാനോ ബിസിസിഐ തയാറായില്ല. തുടര്‍ന്നാണു സുപ്രീംകോടതിയെ സമീപിച്ചത്.

പുറത്താക്കുന്നതിന് മുമ്പ് 340 കോടി രൂപ കൊച്ചി ടസ്‌കേഴ്‌സ് ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും കണക്കാക്കാതെയായിരുന്നു ബി.സി.സി.ഐയുടെ നടപടി. ഇതിനെ തുടര്‍ന്നാണ് ടസ്‌കേഴ്‌സ് ആര്‍ബിട്രേഷന്‍ ഫോറത്തെ സമീപിച്ചത്.

റെന്‍ദേവൂ സ്‌പോര്‍ട്‌സ് വേള്‍ഡ് എന്നപേരില്‍ അഞ്ച് കമ്പനികള്‍ ചേര്‍ന്നാണ് 2011ല്‍ കൊച്ചിന്‍ ടസ്‌കേഴ്‌സ് രൂപീകരിച്ചത്. 1560 കോടി രൂപ ചെലവിലായിരുന്നു ഇത്. ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഉയര്‍ന്ന രണ്ടാമത്തെ ലേല തുകയായിരുന്നു കൊച്ചി ടസ്‌കേഴ്‌സിന്റേത്.


Keywords: SC directs BCCI to pay Rs 550cr compensation to Kochi Tuskers, Mumbai, News, Sports, BCCI, Compensation, Supreme Court of India, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?