കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ച വകയില്‍ സര്‍ക്കാര്‍ നല്‍കാനുള്ളത് 51.95 കോടി
കോട്ടയം:(www.kvartha.com 27/03/2018) കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ച വകയില്‍ സര്‍ക്കാര്‍ നല്‍കാനുള്ളത് 51.95 കോടി. ഈ വര്‍ഷം ജനുവരി 31 വരെയുള്ള കുടിശികയാണിത്. ഒന്നാം വിള നെല്ല് സംഭരിച്ച വകയില്‍ നല്‍കാനുള്ള കുടിശിക ഈ മാസം അവസാനത്തോടെ കൊടുത്തു തീര്‍ക്കുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അതേസമയം, ഈ മാസം അവസാനിക്കാന്‍ അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കേ എപ്പോള്‍ പണം നല്‍കുമെന്നാണ് കര്‍ഷകരുടെ ചോദ്യം. നെല്ല് സംഭരിച്ചാല്‍ കര്‍ഷകര്‍ക്ക് ഉടന്‍ പണം നല്‍കുമെന്ന വാഗ്ദാനവും പാഴായതോടെ വീണ്ടും പറഞ്ഞ് പറ്റിക്കുകയാണെന്നും ഒരു കൂട്ടര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് ഒരു രൂപയുടെ വര്‍ദ്ധന വരുത്തി 22.50 പൈസയ്ക്കായിരുന്നു നെല്ല് സംഭരിച്ചത്. പിന്നീട് ഇത്തവണ 80 പൈസയുടെ വര്‍ദ്ധനവും വരുത്തി. ഇങ്ങനെ കര്‍ഷകര്‍ക്ക് അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചെങ്കിലും വര്‍ദ്ധിപ്പിച്ച തുകയുടെ ഫലം കര്‍ഷകര്‍ക്ക് കിട്ടുവാന്‍ ദീര്‍ഘകാലം കാത്തിരിക്കേണ്ട ഗതികേടാണ്. താങ്ങുവില വര്‍ദ്ധിപ്പിച്ച് നെല്ല് സംഭരിക്കുമ്പോഴും കിട്ടാനുള്ള തുകയ്ക്കായി കാത്തിരിക്കുകയാണ് കര്‍ഷകര്‍. ഇത്തവണയും നെല്ല് സംഭരണത്തിനായി 525 കോടി വകയിരുത്തിയിരുന്നു.
ഇതില്‍ 268.25 കോടി മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. ഈ വര്‍ഷം സംസ്ഥാനത്തെ 195003 കര്‍ഷകരില്‍ നിന്നാണ് സര്‍ക്കാര്‍ നെല്ല് സംഭരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നെല്ല് കൃഷി കൂടുതലുള്ള പാലക്കാട്ടും ആലപ്പുഴയിലുമാണ് കൂടുതല്‍ കര്‍ഷകര്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പാലക്കാട്ട് 76217 കര്‍ഷകരും ആലപ്പുഴയില്‍ 47778 കര്‍ഷകരും രണ്ടാംവിള നെല്ല് സംഭരണത്തിനായി ഇതിനോടകം പേര് രജിസ്റ്റര്‍ ചെയ്തുവെന്നാണ് വിവരം. കര്‍ഷകര്‍ക്കുള്ള തുക പി.ആര്‍.എസ് ലോണ്‍ വഴി ഉടന്‍ ലഭ്യമാക്കാന്‍ 15 ബാങ്കുകളുമായി ധാരണയായിട്ടുണ്ട്.
നെല്ല് കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കാന്‍ രംഗത്തുള്ളത് 50 മില്ലുടമകളാണ്. ഇവരുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെങ്കിലും പല ജില്ലകളിലും കര്‍ഷകരും മില്ലുകാരും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. അതിനാല്‍ പലയിടത്തും നെല്ല് സംഭരണവും വൈകുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kottayam, Kerala, Farmers, Government, Paddy collection; Government has to pay Rs 51.95 crore for paddy farmers

Powered by Info News For You

Comments
Post a Comment