അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ മീററ്റില്‍ മഹായാഗം; യാഗത്തില്‍ കത്തിക്കുന്നത് 500 ക്വിന്റല്‍ വിറക്
മീററ്റ്: (www.kvartha.com 19.03.2018) അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ മഹായാഗം നടത്താനൊരുങ്ങി സമിതി. ശ്രീ ആയുത്ചാന്ദി മഹായാഗ സമിതിയാണ് യാഗം നടത്തുന്നത്. മീററ്റിലാണ് രസകരമായ സംഭവം നടക്കാന്‍ പോകുന്നത്. ഒന്‍പത് ദിവസം നീളുന്ന യാഗത്തില്‍ 350 ഓളം ബ്രാഹ്മണര്‍ പങ്കെടുക്കുന്നുണ്ട്.
ലക്ഷ്യം അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയാണെങ്കിലും 500 ക്വിന്റല്‍ മാവിന്റെ വിറകാണ് യാഗത്തിനായി ഉപയോഗിക്കുന്നത്. 108 ഹോമകുണ്ഡങ്ങള്‍ ആണ് യാഗത്തിനായി സജ്ജീകരിച്ചിരിക്കുന്നത്.
അതേസമയം മതത്തിന്റെ പരിധിയില്‍ പെട്ട കാര്യമായതിനാല്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് യുപി മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി.
ഇത്രയും വിറക് കത്തിക്കുന്നത് തീര്‍ച്ചയായും അന്തരീക്ഷ മലിനീകരണമുണ്ടാക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല. ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത് പോലും പ്രശ്‌നമുണ്ടാക്കുമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജ്യണല്‍ ഓഫീസറായ ആര്‍ കെ ത്യാഗി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Refusing to intervene in the matter as "it is related to a particular religion," the Uttar Pradesh Pollution Control Board said there was no policy under which a probe can be issue in the matter.
Keywords: National, UP, Pollution

Powered by Info News For You

Comments
Post a Comment