മിനിമം ബാലന്‍സ്: പത്തു മാസത്തിനിടെ എസ്.ബി.ഐ മരവിപ്പിച്ചത് 41.16ലക്ഷം എസ്.ബി അക്കൗണ്ടുകള്‍

ന്യൂഡല്‍ഹി (www.evisionnews.co): സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 41.16 ലക്ഷം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ത്തലക്കിയതായി റിപ്പോര്‍ട്ട്. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിനെ തുടര്‍ന്നാണ് എസ്ബിഐ ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ പൂട്ടിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കണക്കാണിത്. നേരത്തെ മിനിമം ബാലന്ഡസ് ഇല്ലാത്തതിന്റെ പേരില്‍ ആളുകളില്‍ നിന്ന് വന്‍തുക പിഴ ഈടാക്കുന്നെന്ന് ആരോപണമുയര്‍ന്നതിനാല്‍ എസ്ബിഐ രണ്ട്, മൂന്ന് ഘട്ടങ്ങളിലായി മിനിമം ബാലന്‍സ് തുക നിജപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വിവരാവകാശ നിയപ്രകാരമാണ് നിര്‍ത്തലാക്കിയ അക്കൗണ്ട് വിവരം എസ്ബിഐ പുറത്തു വിട്ടിരിക്കുന്നത്.

എസ്.ബി.ഐയില്‍ 41 കോടിയോളം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളാണുള്ളത്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 2.10 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. ഇതില്‍ 1.10 കോടി അക്കൗണ്ടുകള്‍ പ്രധാന്‍ മന്ദിരി ജാന്‍ ധന്‍ യോജനയില്‍ ഉള്ളതാണ്. ഈ അക്കൗണ്ടുകളെ പ്രതിമാസ ശരാശരി വരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വര്‍ഷം നിര്‍ത്തലാക്കിയ അക്കൗണ്ടുകളെ എണ്ണം താരതമ്യേന കൂടുതലാണ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?