അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 40 ലക്ഷം വിലമതിക്കുന്ന ഹാഷിഷുമായി രണ്ടംഗസംഘം പിടിയില്‍; മയക്കുമരുന്ന് എത്തിയത് മലപ്പുറത്ത് നിന്നും

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.03.2018) അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വില മതിക്കുന്ന ഹാഷിഷുമായി രണ്ടംഗസംഘം പോലീസ് പിടിയിലായി. തൃശൂര്‍ ചാവക്കാട്ടെ പുണയൂര്‍ സ്വദേശികളായ നദീം അബ്ദുല്‍ കരീം (22), അഷ്‌കര്‍ (22) എന്നിവരെയാണ് 300.550 ഗ്രാം ഹാഷിഷുമായി ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു.

വിപണിയില്‍ ഇതിന് 40 ലക്ഷത്തോളം രൂപവില വരും. ജില്ലയില്‍ നടന്ന ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. ഹൊസ്ദുര്‍ഗ് സിഐ സി കെ സുനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്ഐ എ സന്തോഷും സംഘവുമാണ് ലഹരിമരുന്ന് വേട്ട നടത്തിയത്. കാഞ്ഞങ്ങാട് റെയില്‍വേ മുത്തപ്പന്‍ ക്ഷേത്ര പരിസരത്തുവെച്ചാണ് ഇരുവരെയും പിടികൂടിയത്. മലപ്പുറത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് കേന്ദ്രത്തിന്റെ ഏജന്റുമാരാണിവരെന്ന് പോലീസ് പറഞ്ഞു. കാഞ്ഞങ്ങാട്ടെ സംഘത്തിന് കൈമാറാനായി കൊണ്ടുവന്നതായിരുന്നു മയക്കുമരുന്ന്. എന്നാല്‍ ഇത് ആര്‍ക്കാണ് നല്‍കേണ്ടതെന്ന വിവരം തങ്ങള്‍ക്കറിയില്ലെന്നാണ് പിടിയിലായവര്‍ പറയുന്നത്.

സംസ്ഥാനത്ത് ഇതിന് മുമ്പ് ഏറ്റവും വലിയ ഹാഷിഷ് വേട്ട നടന്നത് രണ്ടുമാസം മുമ്പ് മലപ്പുറത്ത് വെച്ചായിരുന്നു. രണ്ടുകോടി രൂപയുടെ ഹാഷിഷാണ് അന്ന് മലപ്പുറത്ത് വെച്ച് പിടികൂടിയത്. ഇതേ സംഘത്തില്‍പ്പെട്ടവരാണ് കാഞ്ഞങ്ങാട്ട് പിടിയിലായെന്നാണ് വിവരം. ഇതിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സിവില്‍ പോലീസ് ഓഫീസര്‍മാരായ വി കെ പ്രസാദ്, ഏ വി രാകേഷ്, കെ മഹേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, arrest, Kanhangad, Police, 2 arrested with Hashish
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?