ജനറല്‍ ആശുപത്രിയില്‍ കിടത്തിചികിത്സിക്കാന്‍ ആകെയുള്ളത് 40 കിടക്കകള്‍; പരാധീനതകള്‍ രോഗികള്‍ക്കു പുറമെ ഡോക്ടര്‍മാരെയും ജീവനക്കാരെയും ദുരിതത്തിലാഴ്ത്തുന്നു
കാസര്‍കോട്: (www.kasargodvartha.com 20.03.2018) ജനറല്‍ ആശുപത്രിയിലെ പരാധീനതകള്‍ രോഗികളെ മാത്രമല്ല ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റ് ജീവനക്കാരെയും വലയ്ക്കുന്നു. ആശുപത്രിയില്‍ കിടത്തിചികിത്സിക്കാന്‍ ആകെയുള്ളത് 40 കിടക്കകള്‍ മാത്രമാണ്. അതേസമയം ഇവിടെ കിടപ്പുരോഗികള്‍ 58 പേരുണ്ട്. 40 കിടക്കകളിലും രോഗികളുള്ളതിനാല്‍ മറ്റുള്ളവര്‍ക്ക് കിടക്കാന്‍ സൗകര്യമില്ല. രോഗികള്‍ക്ക് ഇത് ഏറെ പ്രയാസമാകുന്നുണ്ടെങ്കിലും ഡോക്ടര്‍മാരും ജീവനക്കാരും നിസഹായരാണ്.
ബന്ധപ്പെട്ട അധികാരികളാണ് ആശുപത്രിയുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടത്. കിടക്കകള്‍ ഒഴിവില്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ക്കും മറ്റും മോശമായ അനുഭവങ്ങള്‍ നേരിടേണ്ടി വരുന്നു. തങ്ങളുടേതല്ലാത്ത കുറ്റത്തിന് പഴി കേള്‍ക്കേണ്ട അവസ്ഥയിലാണിവര്‍. ഡോക്ടര്‍മാര്‍ രോഗികളോടുള്ള ആത്മാര്‍ത്ഥത കാരണം കൈയ്യൊഴിയാതെ അഡ്മിറ്റാകാന്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ ആവശ്യത്തിന് കിടക്കകള്‍ ഇല്ലാത്തത് രോഗികളെ ബുദ്ധിമുട്ടിക്കുകയാണ്. ഇതുകാരണം ചികിത്സ ഫലപ്രദമാകുന്നില്ല. ഇതിന്റെ പേരിലുള്ള ആക്ഷേപങ്ങളും ഡോക്ടര്‍മാര്‍ കേള്‍ക്കേണ്ടി വരുന്നു.
ആശുപത്രിയില്‍ കൂടുതല്‍ കിടക്കകള്‍ അനുവദിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും അധികൃതര്‍ നടപടികള്‍ സ്വീകരിക്കാത്തിടത്തോളം കാലം ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Doctor, General-hospital, No Required bed for Kasaragod General Hospital
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment