വടക്കന്‍ കേരളത്തില്‍ ഉയര്‍ന്ന അന്തരീക്ഷ താപനില ശരാശരിയില്‍ നിന്നും 4 മുതല്‍ 10 ഡിഗ്രി വരെ ഉയരും; പൊതുജനങ്ങള്‍ രാവിലെ 11 മണി മുതല്‍ 3 മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുതെന്ന് മുന്നറിയിപ്പ്
കാസര്‍കോട്: (www.kasargodvartha.com 01.03.2018) വടക്കന്‍ കേരളത്തില്‍ ഉയര്‍ന്ന അന്തരീക്ഷ താപനില ശരാശരിയില്‍ നിന്നും നാലു ഡിഗ്രി മുതല്‍ 10 ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മൂന്ന് ദിവസത്തെ പ്രവചനത്തിലാണ് ഈ മുന്നറിയിപ്പുള്ളത്. പൊതുജനങ്ങള്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്നു വരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
നിര്‍ജലീകരണം തടയാന്‍ കുപ്പിവെള്ളം എപ്പോഴും കയ്യില്‍ കരുതണം. രോഗങ്ങളുള്ളവര്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് കര്‍ശനമായി ശ്രദ്ധിക്കണം. പരമാവധി ശുദ്ധ ജലം കുടിക്കണം. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങളും ധരിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഈ സമയങ്ങളില്‍ സ്‌കൂളുകളില്‍ അസംബ്ലി നടത്താനോ, കുട്ടികളെ ഗ്രൗണ്ടില്‍ കളിക്കാന്‍ വിടുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
സൂര്യഘാതം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്:
1. കടുത്ത ചൂടിനോട് ദീര്‍ഘ നേരം ശാരീരിക സമ്പര്‍ക്കം ഒഴിവാക്കുക.
2. ശുദ്ധ ജലം ധാരാളം കുടിക്കുക, ദിവസത്തില്‍ എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ദ്രവ രൂപത്തിലുള്ള ആഹാരങ്ങള്‍ കഴിക്കുക. നിര്‍ജലീകരണം ഒഴിവാക്കുക, ദാഹം തോന്നാതെ തന്നെ ഇടക്കിടെ വെള്ളം കുടിക്കുക.
3. നനച്ച തുണി കൊണ്ട് ശരീരം തുടക്കുക
4. ശരീരം പൂര്‍ണമായി കാര്യക്ഷമമല്ലെങ്കിലും ശാരീരിക അധ്വാനമുള്ള പ്രവര്‍ത്തികള്‍ ഒഴിവാക്കുക.
5. പുറം വാതില്‍ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക. ഇതോടൊപ്പം ഇടക്കിടെ വിശ്രമിക്കുക.
6. എല്ലാ പ്രവര്‍ത്തികളും ദിവസത്തിലെ ചൂടു കുറഞ്ഞ സമയം നോക്കി ക്രമീകരിക്കുക. ശാരീരിക അധ്വാനമുള്ള പ്രവര്‍ത്തികള്‍ ഉച്ച സമയത്ത് ചെയ്യാതിരിക്കുക.
7. കഫീന്‍, മദ്യം തുടങ്ങിയവ ഒഴിവാക്കുക. ഇവ നിര്‍ജലീകരണത്തിന് കാരണമാകും.
8. കട്ടികുറഞ്ഞ ഇളം നിറത്തിലുള്ളതും അയഞ്ഞതും കാലാവസ്ഥയ്ക്ക് അനുയോജ്യമായതുമായ വസ്ത്രങ്ങള്‍ ധരിക്കുക. കോട്ടന്‍ വസ്ത്രങ്ങളാണ് ഏറ്റവും അഭികാമ്യം.
9. സൂര്യപ്രകാശവുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കാനായി കുട ഉപയോഗിക്കുക. സണ്‍ ഗ്ലാസുകള്‍, കൂളിംങ് ഗ്ലാസുകള്‍ ധരിക്കുന്നത് കണ്ണുകള്‍ക്ക് ചൂടില്‍ നിന്നും സംരക്ഷണം നല്‍കും.
10. വീട്ടില്‍ വായു സഞ്ചാരം കൂടുന്നതിന് ജനാലകള്‍ തുറന്നിടുകയും, ഫാന്‍ ഉപയോഗിക്കുകയും ചെയ്യാം.
11. പോഷക മൂല്യമുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.
ഉടനടി ചെയ്യേണ്ടത്.
1. രോഗിയെ തറയിലോ, കട്ടിലിലോ കിടത്തുക.
2. ചൂട് കുറക്കാന്‍ ഫാന്‍ ഉപയോഗിക്കുക. കാലുകള്‍ ഉയര്‍ത്തി വെക്കുക.
3. വെള്ളത്തില്‍ നനച്ച തുണി ദേഹത്ത് ഇടുക.
4. വെള്ളമോ, ദ്രവ രൂപത്തില്‍ ഉള്ള ആഹാരമോ നല്‍കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Trending, Summer, Hot, Sunlight.നിര്‍ജലീകരണം തടയാന്‍ കുപ്പിവെള്ളം എപ്പോഴും കയ്യില്‍ കരുതണം. രോഗങ്ങളുള്ളവര്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് കര്‍ശനമായി ശ്രദ്ധിക്കണം. പരമാവധി ശുദ്ധ ജലം കുടിക്കണം. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങളും ധരിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഈ സമയങ്ങളില്‍ സ്‌കൂളുകളില്‍ അസംബ്ലി നടത്താനോ, കുട്ടികളെ ഗ്രൗണ്ടില്‍ കളിക്കാന്‍ വിടുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
സൂര്യഘാതം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്:
1. കടുത്ത ചൂടിനോട് ദീര്‍ഘ നേരം ശാരീരിക സമ്പര്‍ക്കം ഒഴിവാക്കുക.
2. ശുദ്ധ ജലം ധാരാളം കുടിക്കുക, ദിവസത്തില്‍ എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ദ്രവ രൂപത്തിലുള്ള ആഹാരങ്ങള്‍ കഴിക്കുക. നിര്‍ജലീകരണം ഒഴിവാക്കുക, ദാഹം തോന്നാതെ തന്നെ ഇടക്കിടെ വെള്ളം കുടിക്കുക.
3. നനച്ച തുണി കൊണ്ട് ശരീരം തുടക്കുക
4. ശരീരം പൂര്‍ണമായി കാര്യക്ഷമമല്ലെങ്കിലും ശാരീരിക അധ്വാനമുള്ള പ്രവര്‍ത്തികള്‍ ഒഴിവാക്കുക.
5. പുറം വാതില്‍ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക. ഇതോടൊപ്പം ഇടക്കിടെ വിശ്രമിക്കുക.
6. എല്ലാ പ്രവര്‍ത്തികളും ദിവസത്തിലെ ചൂടു കുറഞ്ഞ സമയം നോക്കി ക്രമീകരിക്കുക. ശാരീരിക അധ്വാനമുള്ള പ്രവര്‍ത്തികള്‍ ഉച്ച സമയത്ത് ചെയ്യാതിരിക്കുക.
7. കഫീന്‍, മദ്യം തുടങ്ങിയവ ഒഴിവാക്കുക. ഇവ നിര്‍ജലീകരണത്തിന് കാരണമാകും.
8. കട്ടികുറഞ്ഞ ഇളം നിറത്തിലുള്ളതും അയഞ്ഞതും കാലാവസ്ഥയ്ക്ക് അനുയോജ്യമായതുമായ വസ്ത്രങ്ങള്‍ ധരിക്കുക. കോട്ടന്‍ വസ്ത്രങ്ങളാണ് ഏറ്റവും അഭികാമ്യം.
9. സൂര്യപ്രകാശവുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കാനായി കുട ഉപയോഗിക്കുക. സണ്‍ ഗ്ലാസുകള്‍, കൂളിംങ് ഗ്ലാസുകള്‍ ധരിക്കുന്നത് കണ്ണുകള്‍ക്ക് ചൂടില്‍ നിന്നും സംരക്ഷണം നല്‍കും.
10. വീട്ടില്‍ വായു സഞ്ചാരം കൂടുന്നതിന് ജനാലകള്‍ തുറന്നിടുകയും, ഫാന്‍ ഉപയോഗിക്കുകയും ചെയ്യാം.
11. പോഷക മൂല്യമുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.
ഉടനടി ചെയ്യേണ്ടത്.
1. രോഗിയെ തറയിലോ, കട്ടിലിലോ കിടത്തുക.
2. ചൂട് കുറക്കാന്‍ ഫാന്‍ ഉപയോഗിക്കുക. കാലുകള്‍ ഉയര്‍ത്തി വെക്കുക.
3. വെള്ളത്തില്‍ നനച്ച തുണി ദേഹത്ത് ഇടുക.
4. വെള്ളമോ, ദ്രവ രൂപത്തില്‍ ഉള്ള ആഹാരമോ നല്‍കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Powered by Info News For You

Comments
Post a Comment