പോലീസ് സ്റ്റേഷനില്‍ പട്ടാളക്കാരുടെ ആക്രമണം; എസ്ഐ ഉള്‍പ്പെടെ 3 പോലീസുകാര്‍ക്ക് പരിക്ക്
ചെറുപുഴ: (www.kvartha.com 18.03.2018) പോലീസ് സ്റ്റേഷനില്‍ കയറി സഹോദരങ്ങളായ പട്ടാളക്കാരും പിതാവും നടത്തിയ ആക്രമണത്തില്‍ എസ്ഐ ഉള്‍പ്പെടെ മൂന്ന് പോലീസ്‌കാര്‍ക്ക് പരിക്ക്.പെരിങ്ങോം എസ്ഐ മഹേഷ്, ജിഡി ചാര്‍ജിലുണ്ടായിരുന്ന എഎസ്‌ഐ മനോജ്, സീനിയര്‍ പോലീസ് ഓഫീസര്‍ രജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. പട്ടാളക്കാരനാണെന്നും പരിചയപ്പെടുത്തി പയ്യന്നൂര്‍ സിഐ ഓഫീസിലെ നമ്പര്‍ ചോദിച്ചുകൊണ്ടുള്ള ഫോണ്‍ വന്നപ്പോള്‍ നിലവില്‍ സിഐ ഓഫീസ് ഇല്ലാതായ കാര്യം പറയുകയും പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ നമ്പര്‍ നല്‍കിയിരുന്നെന്നും പെരിങ്ങോം പോലീസ് പറയുന്നു. സദാസമയവും തകരാറായതിനാല്‍ ആ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല എന്നും പറഞ്ഞ് രാവിലെ പോലീസിന് നേരെ അസഭ്യവര്‍ഷവുമുണ്ടായി.
ഇതേ തുടര്‍ന്ന് ഫോണ്‍ വിളിച്ചവരെ പെരിങ്ങോം എസ്ഐ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഉച്ചയോടെയാണ് മാതമംഗലം കുറ്റൂര്‍ കണ്ണാടിപൊയിലിലെ വെമ്പളിക്കുന്നേല്‍ ജെയിംസ്(47), മക്കളായ ജന്‍മുവിലെ സൈനികന്‍ ജിജോ ജെയിംസ് (25), അരുണാചല്‍ പ്രദേശിലെ സൈനികന്‍ ജിന്റോ ജെയിംസ് (21) എന്നിവരും ബന്ധുവായ മറ്റൊരാളുമടങ്ങുന്ന നാല് പേര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. എസ്ഐയുമായി വാക്കേറ്റം നടത്തിയത് തടയാനുള്ള ശ്രമത്തിനിടെ ജിഡി ചാര്‍ജിലുണ്ടായിരുന്ന മനോജിനെ നാല്‍വര്‍ സംഘം ആദ്യം മര്‍ദിച്ചു. അക്രമം തടയാനുള്ള ശ്രമത്തിനിടയില്‍ പട്ടാളക്കാരോടാണോ കളി എന്ന ആക്രോശവുമായി എസ്ഐയേയും കൂടെയുണ്ടായിരുന്ന പോലീസുകാരനേയും തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
വിവരമറിഞ്ഞ് പുറത്തുണ്ടായിരുന്ന പോലീസുകാര്‍ ഓടിയെത്തി സഹോദരങ്ങളായ സൈനികരേയും പിതാവിനേയും കീഴ്പ്പെടുത്തി.ഇവരുടെ കൂടെയുണ്ടായിരുന്ന ബന്ധുവെന്ന് പരിചയപ്പെടുത്തിയ ആള്‍ ഓടി രക്ഷപ്പെട്ടു.പോലീസ് കീഴ്പ്പെടുത്തിയ പിതാവിനേയും മക്കളായ രണ്ടു സൈനികരേയും പോലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Kerala, News, Police, attack, Crime, Kannur, Police assaulted by Soldiers
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment