ഡമ്മി വിദ്യാര്‍ത്ഥിനിയെ കൊണ്ട് പരീക്ഷ എഴുതിപ്പിച്ചു; പ്രതിഫലമായി പത്താംക്ലാസുകാരിയെ പ്രിന്‍സിപ്പാള്‍ പീഡിപ്പിച്ചു, 3 പേര്‍ അറസ്റ്റില്‍
ചണ്ഡിഗഡ്: (www.kvartha.com 15.03.2018) പത്താം ക്ലാസ് പരീക്ഷയില്‍ ഡമ്മി വിദ്യാര്‍ഥിയെ അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രിന്‍സിപ്പാള്‍ പതിനാറുകാരിയെ പീഡിപ്പിച്ചു. ഹരിയാനയിലെ സോനിപത്തില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണു സംഭവം.
ഫിസിക്കല്‍ എഡ്യൂക്കേഷന്റെ പരീക്ഷ പ്രിന്‍സിപ്പാളിന്റെ അനുവാദത്തോടെ പതിനാറുകാരിക്കു പകരം മറ്റൊരാളാണ് എഴുതിയത്. ഈസമയത്ത് അയല്‍വീട്ടില്‍ വച്ചായിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ മാനഭംഗപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പ്രിന്‍സിപ്പാളിനും രണ്ടു വനിതകള്‍ക്കുമെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു.
പതിനാറുകാരിയെ പത്താം ക്ലാസ് പരീക്ഷയില്‍ ജയിപ്പിക്കുന്നതിനായി പതിനായിരം രൂപ നല്‍കാന്‍ തയാറായിരുന്നുവെന്ന് പിതാവ് പറഞ്ഞു. തുടര്‍ന്ന് ഈ മാസം എട്ടിന് പ്രിന്‍സിപ്പാള്‍ തന്നെയും മകളെയും സ്‌കൂളിലേക്കു വിളിപ്പിച്ചു. പെണ്‍കുട്ടിയെ പ്രിന്‍സിപ്പാളിന്റെ ബന്ധുവീട്ടില്‍ നിര്‍ത്തി പോകാന്‍ നിര്‍ദേശിക്കുകയും അവള്‍ക്കു പകരം മറ്റൊരാള്‍ പരീക്ഷ എഴുതുമെന്ന് അറിയിക്കുകയുമായിരുന്നുവെന്നും പിതാവ് പോലീസിനോടു പറഞ്ഞു. ഈ അവസരത്തില്‍ പണം കൈമാറുകയും ചെയ്തിരുന്നു.
പരീക്ഷയ്ക്കുശേഷം പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുപോകാന്‍ എത്തിയപ്പോഴാണു പീഡനവിവരം പുറത്തറിഞ്ഞത്. പ്രിന്‍സിപ്പാള്‍, സ്ത്രീകളുടെ സഹായത്തോടെ തന്നെ പീഡിപ്പിച്ചെന്ന വിവരം മകള്‍ തന്നെ പിതാവിനെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടി പിതാവിനോടു സംസാരിക്കുന്നതിനിടെയാണ് പ്രിന്‍സിപ്പാളും സഹായികളും ഇവിടെനിന്നും രക്ഷപെട്ടത്. തുടര്‍ന്ന് ഒളിവില്‍ പോയ മൂന്നുപേരെയും പോലീസ് അന്വേഷിച്ച് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സോനിപത്തില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ ദളിത് പെണ്‍കുട്ടിയെ മാനഭംഗം ചെയ്തു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അധ്യാപകനെ അറസ്റ്റു ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sonipat: Principal molests class X girl as dummy student writes her exam, Molestation, Principal, Arrest, Crime, Criminal Case, Police, Student, Examination, National, News.

Powered by Info News For You

Comments
Post a Comment