പ്രവാസിയും കുടുംബവും മതപ്രഭാഷണം കേള്‍ക്കാന്‍ പോയ സമയം വീട് കുത്തിത്തുറന്ന് 35 പവനും 35,000 രൂപയും കവര്‍ന്നു

കുമ്പള: (www.kasargodvartha.com 04.03.2018) പ്രവാസിയും കുടുംബവും പള്ളിയില്‍ മതപ്രഭാഷണം കേള്‍ക്കാന്‍ പോയ സമയത്ത് വീട്ടില്‍ കവര്‍ച്ച നടന്നു. കളത്തൂര്‍ പള്ളത്തിന് സമീപത്തെ അബ്ദുല്‍ ലത്തീഫിന്റെ വീട് കുത്തിത്തുറന്നാണ് 35 പവന്‍ സ്വര്‍ണാഭരണവും 35,000 രൂപയും കവര്‍ന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം.

ലത്തീഫും കുടുംബവും വീട് പൂട്ടി സമീപത്തെ പള്ളിയില്‍ മതപ്രഭാഷണം കേള്‍ക്കാന്‍ പോയതായിരുന്നു. മത പ്രഭ്രാഷണം കഴിഞ്ഞ് അര്‍ദ്ധരാത്രിക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിറകു വശത്തെ വാതില്‍ കുത്തിപ്പൊളിച്ചതായി കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ അലമാരയില്‍ സുക്ഷിച്ചിരുന്ന സ്വര്‍ണാഭരണവും പണവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടതായി കണ്ടെത്തി. ലത്തീഫിന്റെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും കവര്‍ച്ച നടന്ന വീട്ടിലെത്തി പരിശോധന നടത്തി.



Keywords: Kerala, Kumbala, kasaragod, Robbery, Family, house-robbery, House robbery in Kalathur.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?