34000 ഹെക്ടര്‍ സ്ഥലത്ത് പുതുതായി നെല്‍ക്കൃഷി തുടങ്ങിയെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍

ആലപ്പുഴ:(www.kvartha.com 17/03/2018) ഈ സര്‍ക്കാര്‍ വതിനുശേഷം സംസ്ഥാനത്ത് 34000 ഹെക്ടര്‍ സ്ഥലത്ത് പുതുതായി നെല്‍ക്കൃഷി വ്യാപിപ്പിക്കാന്‍ സാധിച്ചതായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്.
സുനില്‍കുമാര്‍ പറഞ്ഞു. ഇപ്പോള്‍ രണ്ട് ലക്ഷത്തി ഇരുപതിനായിരം ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. അത് മൂന്നു ലക്ഷം ഹെക്ടര്‍ ആക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 400 ഹെക്ടര്‍ വരുന്ന കരിങ്ങാലിച്ചാല്‍ പുഞ്ച നെല്‍കൃഷി പുനരുജ്ജീവന പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത സീസണില്‍ 400 ഏക്കര്‍ സ്ഥലത്തുകൂടി ഇവിടെ നെല്‍കൃഷി ചെയ്യാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭരണിക്കാവ് പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന നൂറനാട് പാലമേല്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കു നെല്‍പ്പാടമാണ് തരിശുരഹിതമാക്കുന്നത്. കരിങ്ങാലി പുഞ്ചകൃഷി പുനരുദ്ധാരണത്തിനായി 1.75കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ 85 ലക്ഷം രൂപയുടെ പ്രവര്‍ത്തനമാണ് തുടക്കമിട്ടത്. ഇവിടം കൃഷി യോഗ്യമാക്കണമെന്നത് നാട്ടുകാരുടെ ഏറെക്കാലമായ ആഗ്രഹമായിരുന്നു.

News, Alappuzha, Kerala, Minister, Paddy, Farming, Inauguration, 34000 hector paddy farming started in state; minister V S Sunil kumar


ആര്‍. രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ്, ഓണാട്ടുകര വികസന ഏജന്‍സി ചെയര്‍മാന്‍ എന്‍.സുകുമാരപിള്ള, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ജെ.പ്രേംകുമാര്‍, നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അശോകന്‍ നായര്‍, പാലമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന വിജയന്‍, ജില്ലാ പഞ്ചായത്ത് അംഗം ബി.വിശ്വന്‍, എം.കെ. വിമലന്‍, മധുകുമാരി, എം.എല്‍. ലക്ഷ്മി, രമാ ഉണ്ണികൃഷ്ണന്‍, എ.എം.. നരേന്ദ്രന്‍, റ്റി.വിജയന്‍, എം.എന്‍. രാജേഷ് കുമാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രിയ കെ. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Alappuzha, Kerala, Minister, Paddy, Farming, Inauguration, 34000 hector paddy farming started in state;  minister V S Sunil kumar


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?