കാസ്രോട്ടെ മൊഞ്ചത്തിമാര്‍ക്ക് സന്തോഷവാര്‍ത്ത... സൈറ ഡിസൈന്‍സ് പ്രദര്‍ശനം മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തിയതികളില്‍


കാസര്‍കോട് (ebiz.evisionnews.co): പട്ടിന്റെ പകിട്ടും പാരമ്പര്യത്തിന്റെ പ്രൗഡിയുമായി ഫാഷന്‍ വസ്ത്ര സങ്കല്‍പ്പങ്ങള്‍ മാറ്റിയെഴുതിയ കൊച്ചി സൈറ ഡിസൈന്‍സ് ആന്റ് ഫാബ്രിക്ക് സ്റ്റുഡിയോ കാസര്‍കോട്ടുകാര്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്നു. കുഞ്ഞുടുപ്പുകള്‍ മുതല്‍ എല്ലാവരുടെയും അഭിരുചികള്‍ക്കിണങ്ങുന്ന വസ്ത്ര സങ്കല്‍പ്പങ്ങളുടെ വമ്പന്‍ ശേഖരവുമായാണ് കൊച്ചിയുടെ വിരിമാറില്‍ കേളികൊട്ടുണര്‍ത്തിയ ഫാഷന്‍ വസ്ത്രങ്ങളുടെ ബഹുമുഖ നിര്‍മാണ കേന്ദ്രം കാസര്‍കോട്ടെത്തുന്നത്. 

മലയാളിയുടെ വസ്ത്ര സങ്കല്‍പ്പങ്ങള്‍ ചരിത്രത്തോട് ഇഴചേര്‍ന്ന് കിടക്കുന്ന ഒന്നാണ്. കാലാതീതമായി നിലനില്‍ക്കുന്ന വസ്ത്രരീതികളില്‍ കാലികമായുള്ള മാറ്റം തുന്നിച്ചേര്‍ത്ത് ഫാഷന്‍ രംഗത്ത് പുത്തന്‍ വിസ്മയം തീര്‍ക്കുകയാണ് സൈറ. അത്കൊണ്ട് തന്നെ കല്യാണ-സീസണുകള്‍ പൊടിപൊടിക്കാന്‍ കൊച്ചിയിലെത്തുന്നവര്‍ അനവധിയാണ്. മനസിന്റെ അഭിരുചിക്കിണങ്ങിയ ഡിസൈനുകള്‍ രൂപകല്‍പ്പന ചെയ്ത് നല്‍കുന്നതാണ്(ebiz.evisionnews.co) സൈറയുടെ പ്രത്യേകത. ഡിസൈന്‍ രംഗത്ത് പ്രാവീണ്യംതെളിയിച്ച ഒരു പ്രൊഡക്ഷന്‍ ടീം തന്നെ സൈറക്ക് സ്വന്തമായുണ്ട്. തങ്ങളുടെതായ മെറ്റീരിയല്‍സിന് പുറമെ സൂറത്ത്, മുംബൈ, ലഖ്നൗ മെറ്റീരിയല്‍സും സൈറയുടെ ശേഖരത്തിലുണ്ട്. സൈറയുടെ ബ്രാന്‍ഡ് വണ്ണാണ് ചിക്കന്‍കറി മെറ്റീരിയല്‍സ്. അതിന്റെ പ്രൗഡിയും പുതുമയും ഒന്ന് വേറെതന്നെയാണ്. മെറ്റീരിയല്‍സുകളുടെ ക്വാളിറ്റിയാണ് സൈറയെ വസ്ത്ര നിര്‍മാണ വ്യാപാര രംഗത്ത് പിടിച്ചുനിര്‍ത്തുന്നത്. 

വസ്ത്ര രൂപകല്‍പ്പനയിലെ പുതിയ തരംങ്ങള്‍ അവതരിപ്പിച്ച സൈറ കാസര്‍കോട്ടെ മൊഞ്ചത്തികളെ ഹൂറികളാക്കാനെത്തുകയാണ്. മാര്‍ച്ച് 31, എപ്രില്‍ ഒന്ന് തിയതികളില്‍ കാസര്‍കോട്(ebiz.evisionnews.co) പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ കുദ്രോളി സ്‌ക്വയര്‍ ബില്‍ഡിംഗിലാണ് വസ്ത്ര വിസ്മയങ്ങളുടെ പ്രദര്‍ശനം. ഇഷ്ടസെലക്ഷനുകള്‍ ഡിസൈന്‍ ചെയ്തു കൊറിയര്‍വഴി അയച്ചുകൊടുക്കുന്ന സംവിധാനവും സൈറ ഒരുക്കിയിട്ടുണ്ട്. കല്യാണ- പെരുന്നാള്‍ ആഘോഷവേളകള്‍ അടിപൊളിയാക്കാനുള്ള അപൂര്‍വ അവസരമാണ് സൈറ കാസര്‍കോട്ടുകാര്‍ക്ക് ഒരുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 260 6084, 8590 95 7051.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?