കാസര്‍കോട് നഗരസഭ ബജറ്റ്; മൂന്നുകോടി ചിലവില്‍ ഷോപ്പിംഗ് കോപ്ലക്‌സ്, 30 ലക്ഷം ചിലവില്‍ ഗസ്റ്റ് ഹൗസ്, വനിതാക്ഷേമ പദ്ധതികള്‍ക്കായി അരക്കോടി
കാസര്‍കോട്: (www.kasargodvartha.com 23.03.2018) അടിസ്ഥാന സൗകര്യ വികസനത്തിനും വനിതാ ക്ഷേമത്തിനും ഊന്നല്‍ നല്‍കി കാസര്‍കോട് നഗരസഭ ബജറ്റ് വൈസ് ചെയര്‍മാന്‍ എല്‍.എ. മഹ് മൂദ് ഹാജി അവതരിപ്പിച്ചു. 51,68,48,067 രൂപ വരവും 45,45,68,000 രൂപ ചെലവും 6,22,80067 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
നഗരത്തിലെ പ്രധാന റോഡുകള്‍ നവീകരിക്കുന്നതിനും പുനുദ്ധാരണം നടത്തുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട്, എംഎല്‍എയുടെ ആസ്തി വികസന ഫണ്ട്, മറ്റു സര്‍ക്കാര്‍ ഏജന്‍സികളുടെ ധനസഹായം എന്നിവയില്‍ നിന്നുമായി ഈ സാമ്പത്തിക വര്‍ഷ ഏഴുകോടി രൂപ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കാസര്‍കോട് ഗവ. ഹൈസ്‌കൂളിന് സമീപത്തെ ജംഗ്ഷനില്‍ കവാടം സ്ഥാപിക്കും. ഇരുഭാഗങ്ങളിലും ഹാന്‍ഡ് റെയില്‍ സ്ഥാപിച്ച് ഇന്റര്‍ലോക്ക് നടപ്പാതയൊരുക്കും. നഗരത്തിലെ പ്രധാന റോഡുകളില്‍ ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അഞ്ചുലക്ഷം രൂപ വകയിരുത്തി. നഗസരഭയുടെ സ്വപ്ന പദ്ധതികളായ മൂന്നുകോടി ചിലവില്‍ ഷോപ്പിംഗ് കോപ്ലക്‌സ്, 30 ലക്ഷം ചിലവില്‍ ഗസ്റ്റ് ഹൗസ് എന്നിവയുടെ നിര്‍മാണം ഈവര്‍ഷം ആരംഭിക്കും. നടപ്പുവര്‍ഷത്തില്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് ഒരുകോടിയും ഗസ്റ്റ് ഹൗസിന് 15 ലക്ഷം രൂപയും വകയിരുത്തി.
വനിതാ ക്ഷേമ പദ്ധതികള്‍ക്കായി അരക്കോടി രൂപയുടെ പദ്ധതികളാണ് നഗരസഭ ആസൂത്രണം ചെയ്തിരിക്കുന്നത്. ഷീ ലോഡ്ജ് നിര്‍മാണം (35 ലക്ഷം), പവര്‍ ലോണ്‍ട്രി (12.50 ലക്ഷം), കുടുംബശ്രീ മെമ്പര്‍മാര്‍ക്ക് സ്വയംതൊഴില്‍ സ്ഥാപനം (2.50 ലക്ഷം), സ്‌കൂളുകളില്‍ നാപ്കിന്‍ വെന്‍ഡിംഗ് യൂണിറ്റ് (മൂന്നുലക്ഷം) എന്നിവയാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.
പുതിയ പ്രാദേശിക ജലസ്രോതസുകള്‍ കണ്ടെത്തി കുടിവെള്ളം സംഭരിച്ച് വിതരണം ചെയ്യാനും നിലവിലുള്ള കുടിവെള്ള ശൃംഖലകള്‍ മെച്ചപ്പെടുത്താനുമായി 50 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. കിണര്‍ റീചാര്‍ജിംഗിനും നടപടി സ്വീകരിക്കും. എസ്എസ്എ പദ്ധതിക്ക് നഗരസഭ വിഹിതമായി 20 ലക്ഷം രൂപ നല്‍കും. പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം, നിലവിലുള്ള കെട്ടിടങ്ങളുടെ നവീകരണം, ഫര്‍ണിച്ചര്‍, കന്പ്യൂട്ടര്‍ മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ വിതരണം, സ്‌കൂളുകള്‍ക്ക് ചുറ്റുമതില്‍ നിര്‍മാണം എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.
പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, മത്സ്യമാര്‍ക്കറ്റ് ജനറല്‍ ആശുപത്രി പരിസരം, റെയില്‍വേ സ്റ്റേഷന്‍ പരിസരം, കറന്തക്കാട് ജംഗ്ഷന്‍, കഐസ്ആര്‍ടിസി ജംഗ്ഷന്‍ എന്നീ സ്ഥലങ്ങളില്‍ ശുചിത്വവും സമാധാനവും ഉറപ്പുവരുത്താന്‍ സിസിടിവി ക്യാമറ സ്ഥാപിക്കും. ഇതിനായി എട്ടുലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.
മറ്റു പദ്ധതികള്‍:
-കാര്‍ഷികമേഖലയ്ക്ക് 30 ലക്ഷം
-കാസര്‍കോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഷെഡുകളുടെ പ്രവര്‍ത്തിപ്പിക്കാനും 25 ലക്ഷം
-അഫിലിയേറ്റഡ് ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണത്തിന് നാലുലക്ഷം
-മഡോണ പാര്‍ക്കില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടിന് രണ്ടുലക്ഷം
-മത്സ്യമാര്‍ക്കറ്റ് യാര്‍ഡ് നവീകരണത്തിന് അഞ്ചുലക്ഷം
-കൊപ്പല്‍ പാലം നിര്‍മാണത്തിന് 20 ലക്ഷം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kasaragod-Municipality, Budget, Kasaragod Municipal Budget 2018-19
< !- START disable copy paste -->Keywords: Kasaragod, Kerala, news, Kasaragod-Municipality, Budget, Kasaragod Municipal Budget 2018-19
Powered by Info News For You

Comments
Post a Comment