ഡി വൈ എഫ് ഐ യുവജനപ്രതിരോധം കഴിഞ്ഞ് മടങ്ങുകയായിരുന്നവരെ ആക്രമിച്ച കേസില്‍ 30 ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.03.2018) ഡി വൈ എഫ് ഐയുടെ യുവജനപ്രതിരോധം കഴിഞ്ഞ് മടങ്ങുകയായിരുന്നവരെ ആക്രമിച്ച കേസില്‍ 30 ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം നല്‍കി. കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശികളായ കെ രഞ്ജിത്(37), പി വി അഖില്‍(26), എന്‍ രാജീവ്(20), പി വി അഭിലാഷ്(20), കെ വി രാഹുല്‍(26), മുറിയനാവിയിലെ കെ രഞ്ജിത്(23) എന്നിവര്‍ ഉള്‍പ്പെടെ 30 പേര്‍ക്കെതിരെയാണ് പോലീസ് ഹൊസ്്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

Kanhangad, Kasaragod, Kerala, News, Attack, Court, Police, Stone pelting, Injured, Case.

2017 ആഗസ്ത് 15ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. മാവുങ്കാല്‍ കോട്ടപ്പാറയില്‍ സംഘടിപ്പിച്ച ഡി വൈ എഫ് ഐ യുവജനപ്രതിരോധസംഗമത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ മാവുങ്കാലില്‍ വെച്ച് ഒരു സംഘം കല്ലേറ് നടത്തുകയായിരുന്നു.

കല്ലേറില്‍ വാഹനത്തിലുണ്ടായിരുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ മടിക്കൈ മാടത്തെ പി ശ്യാംജിതത്തിന്(19) പരിക്കേല്‍ക്കുകയായിരുന്നു. ശ്യാംജിതിന്റെ കണ്ണിനും മുഖത്തും കല്ലേറില്‍ പരിക്കേറ്റു. നരഹത്യാശ്രമത്തിനാണ് പോലീസ് കേസെടുത്തത്. ഈ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനടക്കം 12 സാക്ഷികളാണുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Attack, Court, Police, Stone pelting, Injured, Case, Attack case; Charge sheet filed against 30 BJP volunteers.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?