കേരളത്തില്‍ ബി എസ് എന്‍ എല്‍ 3ജി നെറ്റ് വര്‍ക്ക് പണിമുടക്കി

തിരുവനന്തപുരം:  (www.kvartha.com 13.03.2018) കേരളത്തില്‍ ബി എസ് എന്‍ എല്‍ 3ജി നെറ്റ് വര്‍ക്ക് പണിമുടക്കി. ഉപഭോക്താക്കളെ വലച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ബി എസ് എന്‍ എല്‍ മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായത്.

3ജി സര്‍വീസ് പെട്ടെന്ന് നിലച്ചപ്പോള്‍ സാങ്കേതിക വിഭാഗവുമായി ആദ്യം ബന്ധപ്പെട്ടെങ്കിലും ഫോണെടുത്തില്ല. ഇതോടെ എക്‌സ് ചേഞ്ചുകളിലേക്ക് ഉപഭോക്താക്കളുടെ ഫോണ്‍പ്രവാഹമായിരുന്നു.

കേരളത്തില്‍ മൊത്തത്തിലുള്ള നെറ്റ് വര്‍ക്കിംഗ് തകരാറാണെന്നായിരുന്നു ബന്ധപ്പെട്ടവര്‍ നല്‍കിയ വിശദീകരണം. ജിയോ പോലുള്ള സ്വകാര്യ കമ്പനികള്‍ പലതരത്തിലുള്ള ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ഉപഭോക്താക്കളെ വലച്ച് ബി എസ് എന്‍ എല്‍ 3ജിയുടെ പണിമുടക്കല്‍.

അതേസമയം ഒരു മണിക്കൂറിന് ശേഷം സര്‍വീസ് പുന:സ്ഥാപിക്കുമെന്ന് ബിഎസ്എന്‍എല്‍ കണ്ണൂര്‍ ജി.എം ഓഫീസ് അധികൃതര്‍ കെവാര്‍ത്തയോട് പറഞ്ഞു.

Keywords: BSNL 3G is on strike in Kerala, Thiruvananthapuram, News, Business, Internet, Technology, Mobile, Kannur, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?