മലപ്പുറത്ത് കണ്ടെയ്‌നര്‍ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് 2 സ്ത്രീകളടക്കം മൂന്നുപേര്‍ മരിച്ചു; ഓട്ടോ പൂര്‍ണമായും തകര്‍ന്നു, മൃതദേഹങ്ങള്‍ ചതഞ്ഞരഞ്ഞു
മലപ്പുറം: (www.kvartha.com 07.03.2018) മലപ്പുറത്ത് കണ്ടെയ്‌നര്‍ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു, ഓട്ടോ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ ചതഞ്ഞരഞ്ഞു. മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില്‍ ചൊവ്വാഴ്ച വൈകുന്നേരം 4.30 മണിയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച മൂന്നുപേരാണ് മരിച്ചത്. അപകടസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. ഒന്നാം വളവിലായിരുന്നു അപകടം.
ഓട്ടോ ഡ്രൈവറും യാത്രക്കാരായ രണ്ടു സ്ത്രീകളുമാണ് മരിച്ചത്. വളാഞ്ചേരി പാലച്ചുമാട് സ്വദേശികളായ മുഹമ്മദ് നിസാര്‍, ഖദീജ, മരുമകള്‍ ഷാഹിറ എന്നിവരാണ് മരിച്ചത്. സോളാര്‍ പാനല്‍ കയറ്റിയ 32 ടണ്‍ ഭാരമുള്ള കണ്ടെയ്‌നര്‍ ലോറിയാണ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞത്.

അതേസമയം അപകടസ്ഥലത്തുവെച്ച് കുട്ടികളുടെ പാല്‍കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ കുട്ടികളും അപകടത്തില്‍പെട്ടിട്ടുണ്ടാകുമോ എന്നാണ് സംശയിക്കുന്നത്. ഷാഹിറയ്ക്ക് രണ്ടു കുട്ടികളാണുള്ളത്. ഷാഹിറയുടെ വീട്ടില്‍ നിന്നും ഭര്‍തൃമാതാവിനൊപ്പം ഭര്‍തൃ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഇവര്‍ കുട്ടികളെ ഷാഹിനയുടെ വീട്ടിലാക്കിയാണോ വന്നത് അതോ കൂടെ കൂട്ടിയിരുന്നോ എന്ന കാര്യം അന്വേഷിക്കുകയാണ്.
രണ്ട് ക്രെയിനുകള്‍ എത്തിച്ച് ലോറി ഉയര്‍ത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പോലീസിന്റെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള കണ്ടെയ്‌നര്‍ ലോറിയാണ് കുറ്റിപ്പുറം ഭാഗത്തുനിന്ന് വളാഞ്ചേരി ഭാഗത്തേക്കുവന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞത്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.
തിരിച്ചറിയാന്‍ കഴിയാത്തവിധം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൂന്നുപേരുടെയും മൃതദേഹങ്ങള്‍. അപകടത്തില്‍ നിസാര പരിക്കേറ്റ ലോറി ഡ്രൈവറെ സംഭവ സ്ഥലത്തുനിന്നും കാണാതായി. മൃതദേഹങ്ങള്‍ തൊട്ടടുത്ത നടക്കാവ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന വട്ടപ്പാറ വളവില്‍ കഴിഞ്ഞമാസവും ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നു. പാചകവാതകം മറ്റ് ടാങ്കര്‍ ലോറികളിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്. 24 മണിക്കൂറാണ് ഇവിടെ ഗതാഗതതടസം ഉണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Three Killed as container lorry overturns on autorickshaw at Vattapppara, Malappuram, Local-News, News, Accidental Death, Obituary, Hospital, Dead Body, Police, Kerala.

Powered by Info News For You

Comments
Post a Comment