അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തുന്നതിനിടെ ലോറിയിടിച്ച് ഒരു പോലീസുകാരന്‍ മരിച്ചു; 2 പേര്‍ക്ക് പരിക്ക്
കൊല്ലം: (www.kvartha.com 04.03.2018) അപകടത്തില്‍പെട്ട കാര്‍ റോഡിന്റെ വശത്തേക്കു തള്ളി മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ലോറിയിടിച്ച് ഒരു പോലീസുകാരന്‍ മരിച്ചു. രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. എംസി റോഡില്‍ കുളക്കട ലക്ഷംവീട് ജംക്ഷനു സമീപം ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരമണിയോടെയായിരുന്നു അപകടം. കൊട്ടാരക്കര വയയ്ക്കല്‍ പുതിയിടം തേവന്നൂര്‍ കാര്‍ത്തികയില്‍ വിപിന്‍ കുമാറാണ് (35)മരിച്ചത്. കൊല്ലം എആര്‍ ക്യാംപിലെ സിവില്‍ പോലീസ് ഓഫീസറാണ്.
പുത്തൂര്‍ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വേണുഗോപാല്‍, എഴുകോണ്‍ സ്‌റ്റേഷനിലെ എഎസ്‌ഐ അശോക് കുമാര്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുളക്കട ലക്ഷംവീട് ജംക്ഷനു സമീപം പോസ്റ്റിലിടിച്ച് ഒരു കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഈ കാറില്‍ ഉണ്ടായിരുന്നവരെ ആശുപത്രിയിലേക്കു മാറ്റിയശേഷം കാര്‍ റോഡിന്റെ വശത്തേക്കു തള്ളി മാറ്റാന്‍ ശ്രമിക്കുന്നതിനിടെ തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടം വരുത്തിയ ലോറി കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: One killed, 2 injured as lorry rams cops at accident spot , Kollam, News, Accidental Death, Obituary, Hospital, Treatment, Injured, Thiruvananthapuram, Police, Kerala.
Powered by Info News For You

Comments
Post a Comment