കാസര്‍കോട്ട് മൊബൈലില്‍ പാട്ടുകേട്ട് റെയില്‍വെ ട്രാക്കിലൂടെ നടന്നു പോവുകയായിരുന്ന 2 യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു

കാസര്‍കോട്: (www.kvartha.com 29.03.2018) കാസര്‍കോട്ട് മൊബൈലില്‍ പാട്ടുകേട്ട് റെയില്‍വെ ട്രാക്കിലൂടെ നടന്നു പോവുകയായിരുന്ന രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. മൊബൈല്‍ ഇയര്‍ഫോണില്‍ പാട്ടുകേട്ട് ട്രാക്കിലൂടെ നടന്നു പോവുകയായിരുന്ന യു.പി സ്വദേശികളും മൊഗ്രാല്‍ പുത്തൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരുമായ മുഹമ്മദ് ഹുസൈന്‍ ( 19), ഇസ്‌റാഹീല്‍ (22) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.15 മണിയോടെ മൊഗ്രാല്‍ കൊപ്പളത്താണ് ദുരന്തം സംഭവിച്ചത്. യുവാക്കള്‍ പാളത്തിലൂടെ നടന്ന് പോകുന്നത് കണ്ട് എഞ്ചിന്‍ ഡ്രൈവര്‍ തുരുതുരാ ഹോണടിച്ചുവെങ്കിലും പാട്ടില്‍ ശ്രദ്ധിച്ചിരുന്ന യുവാക്കള്‍ ഹോണടി കേട്ടില്ല. ഇരുവരും സഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തേപ്പ് തൊഴിലാളികളാണ് മരിച്ച യുവാക്കളെന്നാണ് അറിയാന്‍ കഴിഞ്ഞത്. കോയമ്പത്തൂരില്‍ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ് പ്രസ് ട്രെയിനിടിച്ചാണ് അപകടം സംഭവിച്ചത്.

2 dies after train hit, Kasaragod, News, Local-News, Obituary, Dead Body, Mobile Phone, Police, Train Accident, Kerala

വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. നാട്ടിലുള്ള യുവാക്കളുടെ ബന്ധുക്കളെ വിരം അറിയിച്ചിട്ടുണ്ട്. ബന്ധുക്കള്‍ സ്ഥലത്തെത്തിയശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 2 dies after train hits, Kasaragod, News, Local-News, Obituary, Dead Body, Mobile Phone, Police, Train Accident, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?