ചാക്കില്‍ കെട്ടിയ കോഴിക്കാഷ്ടത്തിനിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി; 2 പേര്‍ അറസ്റ്റില്‍
മലപ്പുറം: (www.kvartha.com 28.03.2018) ചാക്കില്‍ കെട്ടിയ കോഴിക്കാഷ്ടത്തിനിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി. ലോറിയില്‍ കടത്തിക്കൊണ്ടു വന്ന വന്‍ സ്‌ഫോടകവസ്തു ശേഖരമാണ് കൊണ്ടോട്ടി പോലീസ് പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.
കോഴിക്കാഷ്ടം നിറച്ച ചാക്കുകള്‍ ചുറ്റും നിരത്തിയാണ് സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ജലാറ്റിന്‍ സ്റ്റിക് അടക്കമുള്ള സ്‌ഫോടകവസ്തുക്കളാണു പിടികൂടിയതെന്നും സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തുവെന്നും പോലീസ് അറിയിച്ചു. ലോറി ഡ്രൈവറേയും ക്ലീനറേയുമാണ് പിടികൂടിയത്.

മോങ്ങത്തെ ഗോഡൗണിലേക്കു കൊണ്ടുപോകുകയായിരുന്ന സ്‌ഫോടകവസ്തുക്കളാണ് പിടികൂടിയതെന്നാണു വിവരം. കര്‍ണാടകയില്‍നിന്ന് എത്തിച്ചവയായിരുന്നു ഇവ. വളം ആയി ഉപയോഗിക്കാനുള്ള കോഴിക്കാഷ്ടം ആണെന്ന് തോന്നും വിധമാണ് ലോറിയില്‍ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചത്. ഗോഡൗണില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരമുണ്ടെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് റെയ്ഡ് നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Explosive-laden lorry seized in Malappuram, 2 arrested, Malappuram, News, Local-News, Police, Arrest, Karnataka, Raid, Kerala.
Keywords: Explosive-laden lorry seized in Malappuram, 2 arrested, Malappuram, News, Local-News, Police, Arrest, Karnataka, Raid, Kerala.
Powered by Info News For You

Comments
Post a Comment