നിര്‍ത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നില്‍ ആക്രി സാധനങ്ങള്‍ കയറ്റി വന്ന മിനി ലോറിയിടിച്ച് 2 തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

കുറവിലങ്ങാട്: (www.kvartha.com 17.03.2018) നിര്‍ത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നില്‍ ആക്രി സാധനങ്ങള്‍ കയറ്റി വന്ന മിനി ലോറിയിടിച്ച് തമിഴ്‌നാട് സ്വദേശികളായ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ച 2.20 മണിയോടെ എംസി റോഡില്‍ കുറവിലങ്ങാടിന് സമീപം കോഴാ ബ്ലോക്ക് ഓഫീസിന് മുന്നിലാണ് അപകടം.

മിനി ലോറിയില്‍ യാത്ര ചെയ്തിരുന്ന തിരുനെല്‍വേലി ശങ്കരന്‍കോവില്‍ പാണ്ടിത്തേവരുടെ മകന്‍ മുത്തയ്യ (50), ഡിണ്ടിഗല്‍ ശ്രീരാംപുരം സൗത്ത് തോട്ടത്തില്‍ ദിനേശ്കുമാര്‍ (26) എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവര്‍ ഡിണ്ടിഗല്‍ സൗത്ത് പുരം ഗുരുസ്വാമിയുടെ മകന്‍ സെന്തില്‍ മുരുകനെ (38) സാരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2 dies at Kuruvilangadu road accident, Injured, Accidental Death, Obituary, News, Local-News, Kottayam, Medical College, Treatment, Kerala

കോട്ടയത്തുനിന്നും ആക്രി സാധനങ്ങളുമായി തൃശൂരിലേക്കു പോവുകയായിരുന്നു ലോറി. കോഴാ ബ്ലോക്ക് ഓഫീസിന് മുന്നില്‍ വഴിയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന തടി ലോറിയുടെ പിന്നിലേക്ക് മിനി ലോറി ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. മുത്തയ്യ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ദിനേശ്കുമാര്‍ രാവിലെ എട്ടു മണിയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ കാബിനുള്ളില്‍ കുടുങ്ങിപ്പോയ മൂവരെയും കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി പോലീസ് സ്‌റ്റേഷനുകളില്‍ നിന്നെത്തിയ പോലീസ് ഉദ്യോഗസ്ഥരും ഹൈവേ പോലീസും സമീപവാസികളും ചേര്‍ന്ന് വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു.

Keywords: 2 dies at Kuruvilangadu road accident, Injured, Accidental Death, Obituary, News, Local-News, Kottayam, Medical College, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?