ഖത്തര്‍ കെ.എം.സി.സി ടി. ഉബൈദ് അവാര്‍ഡ് 29ന് സമദാനി വിതരണം ചെയ്യും


കാസര്‍കോട് (www.evisionnews.co): ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ജില്ലയിലെ മികച്ച സാഹിത്യ സേവനത്തിനുള്ള ടി.ഉബൈദ് അവാര്‍ഡ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടിക്കും ജീവകാരുണ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് കാഞ്ഞങ്ങാട്ടെ ഗംഗന്‍ കെ. മുവാരിക്കുണ്ടിനും 29ന് രാവിലെ 11മണിക്ക് മുനിസിപ്പല്‍ കോണ്‍ഫറണ്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും മുന്‍ എം.പിയുമായ എം.പി അബ്ദുസമദ് സമദാനി വിതരണം ചെയ്യും. ചടങ്ങില്‍ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.

പരിപാടി വിജയിപ്പിക്കുന്നതിന് ചേര്‍ന്ന യോഗത്തില്‍ ഖത്തര്‍ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ലുഖ്മാന്‍ തളങ്കര അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ടി.ഇ അബ്ദുല്ല, എ.എം കടവത്ത്, എം.പി ഷാഫി ഹാജി, അഷ്‌റഫ് എടനീര്‍, നാസര്‍ കൈതക്കാട്, വി.എം മുനീര്‍, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സി.ഐ.എ ഹമീദ്, മഹമൂദ് ജദീദ് റോഡ്, അന്‍വര്‍ കടവത്ത്, ഹമീദ് കൊടിയമ്മ സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?