സഹായം തേടി 29 തവണ ഡല്‍ഹിക്ക് പോയിട്ടും ഫലമുണ്ടായില്ല; കേന്ദ്രത്തിനെതിരെ ആരോപണവുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
അമരാവതി:(www.kvartha.com 08/03/2018) സഹായം തേടി 29 തവണ ഡല്‍ഹിക്ക് പോയിട്ടും ഫലമുണ്ടായില്ല. കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണവുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്ത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യത്തോട് പ്രധാനമന്ത്രി മുഖം തിരിച്ചതാണ് തെലുങ്ക്‌ദേശം പാര്‍ട്ടിയെ ചൊടിപ്പിച്ചത്.
ആന്ധ്രാപ്രദേശിനുള്ള ഫണ്ട് കേന്ദ്രസംഘം പിടിച്ചുവെച്ചുവെന്ന് മാത്രമല്ല വാഗ്ദാനങ്ങളൊന്നും നിറവേറ്റിയില്ല. ഐഐടി, ഐഐഎം അടക്കം 19 വാഗ്ദാനങ്ങളാണ് കേന്ദ്രം നല്‍കിയിരുന്നതെന്നും നായിഡു ചൂണ്ടിക്കാട്ടി. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കില്ലെന്ന കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കാനിരിക്കെ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു.
പ്രത്യേക പദവിയെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചതോടെ എന്‍ഡിഎ സര്‍ക്കാരില്‍ നിന്നും രണ്ട് മന്ത്രിമാരെ പിന്‍വലിക്കാന്‍ ടിഡിപി തീരുമാനിച്ചിരുന്നു. മറ്റ് തീരുമാനങ്ങള്‍ ഉചിതമായ സമയത്തെടുക്കുമെന്നും ചന്ദ്രബാബു നായിഡു ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെ ആന്ധ്രാ നിയമസഭയില്‍ നിന്നും രണ്ട് ബിജപി എംഎല്‍എമാര്‍ രാജിവെച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, NDA, Chief minister, TDP, Ministers, Andra chief minister Chandrababu naidu against NDA

Powered by Info News For You

Comments
Post a Comment