റഷ്യയില്‍ മുറിച്ച് മാറ്റപ്പെട്ട 27 ജോഡി കൈകള്‍ മഞ്ഞില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തി

ഖബരോവ്‌സ്‌ക്: (www.kvartha.com 12.03.2018) റഷ്യയിലെ ഒരു ദ്വീപില്‍ മഞ്ഞില്‍ പുതഞ്ഞ നിലയില്‍ 27 ജോഡി കൈകള്‍ കണ്ടെത്തി. ഒരു ബാഗിനുള്ളിലായിരുന്നു കൈകള്‍. സൈബീരിയന്‍ ടൈംസ് ആണ് ഇത് റിപോര്‍ട്ട് ചെയ്തത്.

ഡിറ്റക്ടീവ് നോവലുകളെ തോല്പിച്ച സംഭവം അധികൃതരെ നടുക്കിയിരിക്കുകയാണ്. കൈകളുടെ ചിത്രങ്ങള്‍ പൊതുജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

World, Russia, Hands

അമുര്‍ നദി ദ്വീപിലാണ് ബാഗ് കണ്ടെത്തിയത്. എന്തിനാണീ കൈകള്‍ വെട്ടിമാറ്റിയതെന്ന് വ്യക്തമല്ല. അതേസമയം കൈകള്‍ സൂക്ഷിച്ച ബാഗിന് സമീപം കണ്ടെത്തിയ ബാന്‍ഡേജുകളും ഹോസ്പിറ്റലില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷൂ കവറുകളും മറ്റൊരു സൂചനയാണ് നല്‍കുന്നത്. ഏതെങ്കിലുമൊരു വൈദ്യ സ്ഥാപനത്തില്‍ നിന്നും മൃതദേഹങ്ങളുടെ കൈകള്‍ മുറിച്ചുമാറ്റിയതൊ  വൈദ്യ പരീക്ഷണത്തിന്റെ ഭാഗമൊ ആകാം ഇതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The day after the Siberian Times broke the news, it reported that investigators had ruled out foul play. In fact, even in its first report, it noted that "next to the remains were found medical bandages and hospital-style plastic shoe covers," provoking "suspicion that the hands were cut off - possibly dead bodies - in a medical institution."

Keywords: World, Russia, Hands



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?