പുരുഷ വസ്ത്ര വ്യാപാരികളുടെ സംഗമവും ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗും 26ന് മാന്യ വിന്‍ടച്ചില്‍


കാസര്‍കോട് (www.evisionnews.co): ജില്ലയിലെ പുരഷ വസത്രലയ ഉടമകളുടെ സംഘടനയായ കൈന്‍ഡ് ജെന്റസ് റെഡിമെയ്ഡ് റീടെയ്ല്‍ അസോസിയേഷന്‍ (കെ.ജി.ആര്‍.എ) ജില്ലാ കമ്മിറ്റിയുടെ സൗഹൃദ സംഗമവും ചികിത്സാ ധനസഹായം ക്കൈമാറല്‍ ചടങ്ങും, ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗും മാര്‍ച്ച് 26 തിങ്കള്‍ വൈകുന്നേരം 6.30ന് മാന്യ വിന്‍ച്ചെില്‍ നടക്കും. പരിപാടി കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു ഉദ്ഘാടനം ചെയ്യും. കെ.ജി.ആര്‍.എ ജില്ലാ പ്രസിഡണ്ട് സമീര്‍ ഓട്ട് ഫിറ്റ് അധ്യക്ഷത വഹിക്കും. സംസ്ഥാന ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും. 

മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പൂര്‍ വരെയുള്ള 180ഓളം പുരുഷ വസ്ത്രലയങ്ങളുടെ ഉടമകള്‍ ആറ് ടീമുകളായി പ്രീമിയര്‍ ലീഗില്‍ മത്സരിക്കും. സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും തമ്മിലുള്ള സൗഹൃദ മത്സരത്തോടെയാണ് പ്രീമിയര്‍ ലീഗ് ആരംഭിക്കുക. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി 26ന് വൈകിട്ട് അഞ്ചുമണിക്ക് കടകള്‍ അടച്ച് കാസര്‍കോട് നഗരത്തില്‍ റോഡ് ഷോ സംഘടിപ്പിക്കും. പെരുന്നാള്‍- ഓണം സീസണനോട് അനുബന്ധിച്ച് മുഴവന്‍ പുരഷ വസ്ത്രാലയങ്ങെളെ ഉള്‍പ്പെടുത്തി മെഗാ ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടത്താനും തിരുമാനിച്ചു. നറുക്കെടുപ്പിലുടെ വിജയികള്‍ക്ക് അഞ്ച് ബളളറ്റ് ബൈക്കുകള്‍ സമ്മാനമായി നല്‍കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചതായും പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു

പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് ഷമീര്‍ ഔട്ട്ഫിറ്റ്, ജനറല്‍ സെക്രട്ടറി റഫീക്ക് ടാസിലര്‍, കാസര്‍കോട് യുണിറ്റ് പ്രസിഡണ്ട് മജിദ് ഫാഷന്‍ ക്ലബ്, കാസര്‍കോട് യുണിറ്റ് സെക്രട്ടറി ഇല്ലിയാസ് വൈറ്റ് സോണ്‍, ജില്ലാ ജോയിന്റ സെക്രട്ടറി യുസുഫ് മിലാനോ, ടൂര്‍ണമെന്റ കമ്മിറ്റി കണ്‍വീനര്‍ അബു ഈ ഫിനിറ്റി, ജില്ലാ വൈസ് പ്രസിഡണ്ട് ശംസീര്‍ ബട്ടന്‍സ് പങ്കെടുത്തു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?