വര്‍ഗീയ ഫാസിസത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ എം എം ഹസന്‍ നയിക്കുന്ന ജനമോചനയാത്ര ഏപ്രില്‍ ഏഴു മുതല്‍ 26 വരെ

തിരുവനന്തപുരം : (www.kvartha.com 23.03.2018) വര്‍ഗീയ ഫാസിസത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍ നയിക്കുന്ന ജനമോചനയാത്ര ഏപ്രില്‍ ഏഴു മുതല്‍ 26 വരെ നടത്തും. ഏഴിനു ജനമോചനയാത്ര കാസര്‍കോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമതി അംഗം എ.കെ.ആന്റണി ഉദ് ഘാടനം ചെയ്യും.

ജില്ലകളില്‍ മൂന്നു നിയോജകമണ്ഡലങ്ങള്‍ സംയുക്തമായി പൊതു സമ്മേളനം നടത്തും. യാത്രയ്ക്കു മുന്നോടിയായി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനവും ഫണ്ടു പിരിവും നടത്തും. ഒരു ബൂത്ത് കമ്മിറ്റിക്ക് 50,000 രൂപയുടെ കൂപ്പണ്‍ നല്‍കും. 25,000 രൂപ ബൂത്ത് കമ്മിറ്റിക്കും 5000 രൂപ വീതം ബ്ലോക്ക്, മണ്ഡലം കമ്മിറ്റിക്കും ബാക്കി വരുന്ന 15,000 രൂപ കെപിസിസിക്കും ഡിസിസിക്കും വീതിച്ചു നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.


M M Hasan Janavimochana Yathra begins April 7, Thiruvananthapuram, News, Politics, KPCC, Kasaragod, Congress, Ernakulam, DCC, Kerala

ഗാന്ധി സ്മൃതി സംഗമങ്ങളുടെ ഭാഗമായി 'അക്രമത്തിനും സ്ത്രീപീഡനങ്ങള്‍ക്കുമെതിരെ വനിതകള്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തി മാര്‍ച്ച് 31ന് എറണാകുളത്തു ഗാന്ധി വനിതാ സംഗമം മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: M M Hasan Janavimochana Yathra begins April 7, Thiruvananthapuram, News, Politics, KPCC, Kasaragod, Congress, Ernakulam, DCC, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?