കാബൂളില്‍ പള്ളിക്ക് സമീപം ചാവേര്‍ സ്‌ഫോടനം; 26 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: (www.kvartha.com 21.03.2018) കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാബൂളിലെ ഷിയ പള്ളിക്ക് സമീപമായിരുന്നു സ്‌ഫോടനം. പേര്‍ഷ്യന്‍ പുതുവര്‍ഷം പ്രമാണിച്ച് കാബൂളില്‍ ആഘോഷങ്ങള്‍ നടക്കുന്നതിനിടയിലായിരുന്നു ആക്രമണം.

കര്‍ത് ഇ സഖി പള്ളിക്ക് സമീപത്തുവെച്ച് ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന് മുന്‍പും ഇവിടം ഭീകരാക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

 bomb blast, suicide bomber, kabul bomb blast

ഇക്കഴിഞ്ഞ ജനുവരിയില്‍ ഇവിടെയുണ്ടായ ഭീകരാക്രമണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. കാബൂളിലെ ഷിയ ആരാധനാലയങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ ഒടുവിലത്തേതാണ് ഇന്നുണ്ടായ സ്‌ഫോടനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The latest explosion to hit Kabul underlined the threat to the city from militant attacks despite government promises to tighten security in the wake of an attack in January that killed around 100 people.

Keywords: bomb blast, suicide bomber, kabul bomb blast




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?