ഇന്ത്യന്‍ വ്യവസായിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 2.4 മില്യണ്‍ ദിര്‍ഹം തട്ടിയ ഇന്ത്യക്കാരനെതിരെ കേസ്

ദുബൈ: (www.kvartha.com 01.03.2018) ഇന്ത്യന്‍ വ്യവസായിയുടെ യു എ ഇ ബാങ്ക് അക്കൗണ്ടില്‍ നിന്നും 2.4 മില്യണ്‍ ദിര്‍ഹം തട്ടിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. 36കാരനായ ഇന്ത്യന്‍ വ്യവസായി ആണ് പ്രതി. ഇയാള്‍ രാജ്യം വിട്ടതായാണ് സൂചന.

ഇരയുടെ പേരിലുള്ള സിം കാര്‍ഡും ബാങ്ക് കാര്‍ഡും സ്വന്തമാക്കിയാണ് തട്ടിപ്പ്. ഇരയുടെ പവര്‍ ഓഫ് അറ്റോര്‍ണിയും എമിറേറ്റ്‌സ് ഐഡി കാര്‍ഡും ഇയാള്‍ സ്വന്തമാക്കിയിരുന്നു. മറ്റൊരാള്‍ കൂടി പ്രതിക്ക് സഹായം ചെയ്തിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.

Gulf, Fraud, Bank card, Indian, Business man

വ്യവസായിയുടെ പേരില്‍ ബാങ്ക് കാര്‍ഡിനും ചെക്ക് ബുക്കിനും പ്രതികള്‍ അപേക്ഷിച്ചിരുന്നു. ഈ ബാങ്ക് കാര്‍ഡ് ഉപയോഗിച്ചാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. കൂടാതെ പതിനൊന്നോളം ചെക്കുകളും തട്ടിച്ചു.

കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച പരാതി പോലീസില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. വ്യവസായി ഇന്ത്യയില്‍ പോയ സമയത്തായിരുന്നു തട്ടിപ്പ് നടന്നത്. ബാങ്ക് ഇടപാടുകളുടെ സന്ദേശങ്ങള്‍ ഫോണിലേയ്ക്ക് ലഭിക്കാതായപ്പോള്‍ തന്നെ സംശയം തോന്നിയ വ്യവസായി ബാങ്കുമായി ഫോണില്‍ ബന്ധപ്പെട്ടു. അപ്പോഴാണ് തട്ടിപ്പ് നടക്കുന്നത് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A man and his accomplices allegedly embezzled Dh2.4 million from the bank account of an Indian businessman while he was abroad.

Keywords: Gulf, Fraud, Bank card, Indian, Business man


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?