വയല്‍ക്കിളി സമരം: പന്തല്‍ കത്തിച്ച നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍;സമരത്തിന് സിപിഐ യുടെ പിന്തുണ,24ന് സിപിഎം മാര്‍ച്ച്, 25ന് വയയല്‍ക്കിളി മാര്‍ച്ച്

തളിപ്പറമ്പ്:(www.kvartha.com 21/03/2018) വയല്‍ക്കിളി സമരം പുതിയ തലങ്ങളിലേക്ക്.സമരപന്തല്‍ കത്തിച്ച സംഭവത്തില്‍ സിപിഎമ്മിന്റെ വാദമുഖങ്ങളെ തള്ളി നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വയല്‍ക്കിളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐ രംഗത്ത്. കിഴാറ്റൂരില്‍ നിന്നും തളിപ്പറമ്പിലേക്ക് 3000 പേരെ പങ്കെടുപ്പിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ 24ന് ബഹുജന മാര്‍ച്ച് നടത്തും.

കഴിഞ്ഞ 14ന് കീഴാറ്റൂരിലെ സമരപ്പന്തല്‍ കത്തിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ല എന്ന സിപിഎമ്മിന്റെ വാദങ്ങളെ തള്ളിയാണ് പോലീസ് സിപിഎം പ്രവര്‍ത്തകരായ നാല് പേരെ അറസ്റ്റ് ചെയ്തത്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു. ചൊവാഴ്ച്ച രാവിലെ നിയമസഭയില്‍ വി.ഡി.സതീശന്‍ എംഎല്‍എ തളിപ്പറമ്പ് പോലീസിനെ നിശിതമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്.

 News, Kerala, CPM, CPI, Police, Arrest, Inauguration, AIYF, Attacked Vayalkili strikers;Four CPM activists arrested

അതിനിടെ സംസ്ഥാന ഭരണകക്ഷിയായ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് കീഴാറ്റൂര്‍ സമരത്തിന് പിന്തുണയേകി രംഗത്തെത്തിയത് ശ്രദ്ധേയമായി. എഐവൈഎഫിന്റെ സംസ്ഥാന നേതൃയോഗമാണ് വയല്‍ക്കിളികള്‍ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ആലോചിച്ച ശേഷമാണ് എഐവൈഎഫ് ഈ തീരുമാനത്തിലെത്തിയതെന്നാണ് സൂചന. ഇതിന്റെ ഭാഗമായി എഐവൈഎഫ് സംസ്ഥാന-ജില്ലാ നേതാക്കള്‍ ബുധനാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് കിഴാറ്റൂരിലെത്തും.

സിപിഎം ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും കീഴാറ്റൂരിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്. മുസ്ലീം ലീഗ് കഴിഞ്ഞ ദിവസം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തളിപ്പറമ്പില്‍ കൂറ്റന്‍ പ്രകടനവും നടത്തിയിരുന്നു. 25ന് കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യവുമായി തളിപ്പറമ്പില്‍നിന്നും കീഴാറ്റൂരിലേക്ക് ബഹുജന മാര്‍ച്ച് നടത്തി പത്തിച്ച സമരപന്തല്‍ പുനര്‍നിര്‍മ്മിക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പരിസ്ഥിതി പ്രവര്‍ത്തകരം രാഷ്ട്രീയ നേതാക്കളും മാര്‍ച്ചില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, CPM, CPI, Police, Arrest, Inauguration, AIYF, Attacked Vayalkili strikers;Four CPM activists arrested 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?