കര്‍ണാടകയിലെ 224 മണ്ഡലങ്ങളില്‍ 18 ലക്ഷം മുസ്ലീം വോട്ടര്‍മാരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും അപ്രത്യക്ഷമായി; ഒരു വോട്ടര്‍ മാത്രമുള്ള മുസ്ലീം വീടുകളുടെ എണ്ണം 8,900

ബംഗളൂരു: (www.kvartha.com 29.03.2018) തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടകയിലെ 224 മണ്ഡലങ്ങളില്‍ 18 ലക്ഷം മുസ്ലീം വോട്ടര്‍മാരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും അപ്രത്യക്ഷമായി. കഴിഞ്ഞ മാസം 28 ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയും 2011 ലെ സെന്‍സസും തമ്മിലുള്ള താരതമ്യ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ശിവാജി നഗര്‍ മണ്ഡലത്തില്‍ ഒരു വോട്ടര്‍ മാത്രമുള്ള 8,900 മുസ്ലീം വീടുകളുമുണ്ട്.

സെന്റര്‍ഫോര്‍ റിസര്‍ച്ച് ആന്റ് ഡിബേറ്റ്‌സ് ഇന്‍ ഡവലപ്‌മെന്റ് പോളിസീസ് എന്ന ന്യൂഡല്‍ഹി ആസ്ഥാനമായുള്ള എന്‍ജിഒ യാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പേരുകള്‍ വോട്ടര്‍പട്ടികയില്‍ കാണാതിരിക്കുക വോട്ടര്‍ ഐഡി നല്‍കാതിരിക്കുക തുടങ്ങിയ വിഭാഗങ്ങളിലായിട്ടാണ് ഈ കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 1.28 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയിലില്ലാത്ത 16 നിയമസഭാ മണ്ഡലങ്ങളുണ്ടെന്നും കണ്ടെത്തി.

Karnataka elections: NGO says lakhs of Muslim are missing from voters' list, Bangalore, Karnataka, Muslim, Voters, Study, Researchers, House, Report, Election, Website, National

കഴിഞ്ഞ സെന്‍സസ് റിപ്പോര്‍ട്ടും കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയും താരതമ്യപ്പെടുത്തിയാല്‍ ശിവാജിനഗര്‍ മണ്ഡലത്തില്‍ ഒരു വോട്ടര്‍ മാത്രമുള്ള 8,900 വീടുകളുണ്ട്. ഈ മേഖലയിലെ മൊത്തം മുസ്ലീം വീടുകള്‍ 18,453 ആണെന്നിരിക്കെ ഈ കണക്ക് 40 ശതമാനം വരും. ഇക്കാര്യത്തില്‍ മുസ്ലീം വോട്ടേഴ്‌സ് ഡോട്ട് കോം എന്ന പേരില്‍ ഒരു വെബ് സൈറ്റും ഒരു ആപ്പും സംഘടന വികസിപ്പിച്ചിട്ടുണ്ട്. പത്രികാ സമര്‍പ്പണത്തിന്റെ അവസാന തീയതി വരെ പേര് ചേര്‍ക്കാനാകും.

Keywords: Karnataka elections: NGO says lakhs of Muslim are missing from voters' list, Bangalore, Karnataka, Muslim, Voters, Study, Researchers, House, Report, Election, Website, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?