രാജ്യാന്തര വിഗ്രഹ മോഷണം; പോലീസിന്റെ കണ്ണുവെട്ടിച്ചു മുങ്ങിനടന്നിരുന്ന മലയാളി 22 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍; അറസ്റ്റിലായത് തമിഴ് നാട്ടില്‍ വെച്ച്

തിരുനല്‍വേലി: (www.kvartha.com 11.03.2018) രാജ്യാന്തര വിഗ്രഹ മോഷണ സംഘത്തില്‍ പങ്കാളിയായിരുന്ന പോലീസിന്റെ കണ്ണുവെട്ടിച്ചു മുങ്ങിനടന്നിരുന്ന മലയാളി 22 വര്‍ഷങ്ങള്‍ക്കുശേഷം പിടിയിലായി. തമിഴ് നാട്ടില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. തിരുവനന്തപുരം സ്വദേശി സഞ്ജീവി അശോകനാണു പിടിയിലായത്. കുപ്രസിദ്ധ വിഗ്രഹ കടത്തുകാരന്‍ സുഭാഷ് ചന്ദ്ര കപൂറിന്റെ വലംകൈ ആയാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.

തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പെടെ പലയിടത്തു നിന്നായി കോടിക്കണക്കിനു രൂപ മൂല്യമുളള വിഗ്രഹങ്ങള്‍ മോഷ്ടിച്ചു വിദേശത്തേക്കു കടത്തിയതിന് സുഭാഷ് കപൂര്‍ നേരത്തെ അറസ്റ്റിലായിരുന്നു. രാജ്യാന്തര വിഗ്രഹക്കടത്തുകാരനായ ഇയാള്‍ പിടിയിലായതോടെയാണ് തമിഴകത്തില്‍നിന്നു കോടിക്കണക്കിനു രൂപയുടെ വിഗ്രഹങ്ങള്‍ വിദേശരാജ്യങ്ങളിലേക്കു കടത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കഥകളും പുറത്തെത്തിയത്. ഇയാള്‍ നിലവില്‍ ചെന്നൈ പുഴല്‍ ജയിലിലാണ്.

1,500-year old idol thief nabbed in Madurai after 22 years on the run, Police, Court, Arrest, Remanded, Robbery, Temple, Kochi, Case, Kerala.

ഏതാനും വര്‍ഷം മുന്‍പ് സുഭാഷ് പിടിയിലായെങ്കിലും സഞ്ജീവി പിടികിട്ടാപ്പുള്ളിയായി തന്നെ തുടരുകയായിരുന്നു. 2009ല്‍ ഇയാളെ കൊച്ചിയില്‍ വച്ചു ചോദ്യം ചെയ്തപ്പോഴാണു പോലീസിനു സുഭാഷിനെപ്പറ്റി നിര്‍ണായക വിവരം ലഭിച്ചത്. എന്നാല്‍ അന്ന് അറസ്റ്റിനു മുന്‍പേ സഞ്ജീവി മുങ്ങുകയായിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം തിരുനല്‍വേലിയിലെ ഒരു ക്ഷേത്രത്തില്‍ നിന്നുള്ള വിഗ്രഹം കാണാതായ കേസ് തമിഴ്‌നാട് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പൊടിതട്ടിയെടുത്തപ്പോഴാണ് കേസിലെ സഞ്ജീവിയുടെ പങ്ക് വ്യക്തമാകുന്നത്.

തിരുനല്‍വേലിയില്‍ നിന്ന് മധുരയിലേക്കും അവിടെ നിന്ന് ചെന്നൈയിലേക്കുമാണു സഞ്ജീവി കടന്നത്. മധുരയില്‍ വച്ചായിരുന്നു മാര്‍ച്ച് ഒന്‍പതിന് സഞ്ജീവിയെ അറസ്റ്റ് ചെയ്തത്. അതേസമയം ഇയാള്‍ എന്തിനാണു മധുരയിലേക്കു വന്നതെന്നകാര്യം വ്യക്തമായിട്ടില്ല. 1500ലേറെ വര്‍ഷം പഴക്കമുള്ള വിഗ്രഹങ്ങള്‍ മോഷ്ടിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസ്. കുംഭകോണം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. നിലവില്‍ തിരുച്ചിയില്‍ ജയിലിലാണ്.

1995ലാണു കേസിനാസ്പദമായ സംഭവം നടന്നത്. വീരവനല്ലൂരിലെ ക്ഷേത്രത്തിലെ ചരിത്രപ്രാധാന്യമേറെയുള്ള 'ദ്വാരപാലകരുടെ' വിഗ്രഹങ്ങളാണ് സഞ്ജീവിയും സംഘവും മോഷ്ടിച്ചത്. പിന്നീട് വിഗ്രഹങ്ങള്‍ ഓസ്‌ട്രേലിയയിലെ ഒരു ആര്‍ട് ഗാലറിയ്ക്കു വിറ്റു. 4.98 കോടി രൂപയ്ക്കായിരുന്നു ഇടപാട്. 1995ല്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതിയെ കണ്ടുകിട്ടാത്തതിനെത്തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അന്വേഷണം അവസാനിപ്പിച്ചു.

വിഗ്രഹ മോഷണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവന്‍ ഐജി പൊന്‍ മാണിക്യവേലിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം കേസ് പുനഃരന്വേഷണത്തിന് ഉത്തരവിട്ടത്. ദീനദയാലന്‍, നരസിംഹന്‍ എന്നീ വിഗ്രഹ ഇടപാടുകാരുടെ അറസ്റ്റിനെ തുടര്‍ന്നായിരുന്നു ഇത്. സുഭാഷ് കപൂറിന്റെ റാക്കറ്റിനെ പിന്തുടര്‍ന്നുള്ള നീക്കങ്ങളും ഇക്കാര്യത്തില്‍ സംഘത്തിനു സഹായകരമായി. 1995ല്‍ മോഷണത്തിനു മുന്‍പ് വീരവനല്ലൂരിലെ ക്ഷേത്രം സുഭാഷ് സന്ദര്‍ശിച്ചതായി കണ്ടെത്തി.

ഇതിനു പിന്നാലെയുള്ള അന്വേഷണത്തിലാണ് വിഗ്രഹങ്ങള്‍ ന്യൂയോര്‍ക്കില്‍ സുഭാഷ് കപൂര്‍ നടത്തിയിരുന്ന ആര്‍ട് ഓഫ് പാസ്റ്റ് ആര്‍ട് ഗാലറിയിലേക്കും അവിടെ നിന്ന് ഓസ്‌ട്രേലിയയിലേക്കും കൊണ്ടുപോയതായി വ്യക്തമായത്. ഓസ്‌ട്രേലിയയിലെ നാഷണല്‍ ഗാലറിയിലായിരുന്നു വിഗ്രഹങ്ങള്‍. അതിനിടെ കേരളത്തില്‍ ഒരു ട്രക്ക് ഡ്രൈവര്‍ പിടിയിലായതോടെയാണ് സുഭാഷും സഞ്ജീവിയും തമ്മിലുള്ള ബന്ധമറിയാന്‍ സഹായിച്ചത്.

തമിഴ്‌നാട്ടിലെ ഒരു സംഘത്തോടൊപ്പം വിഗ്രഹമോഷണം നടത്തിയിരുന്നയാളായിരുന്നു ട്രക്ക് െ്രെഡവര്‍. അന്ന് ഒരു ക്ഷേത്രത്തില്‍ നിന്നു മോഷ്ടിച്ച ഗണപതി വിഗ്രഹം ട്രക്കില്‍ ഇയാള്‍ പൂജിച്ചിരുന്നു. ഇതിനെപ്പറ്റിയുള്ള ചോദ്യം ചെയ്യലിലാണു മോഷണത്തിന്റെ കഥകള്‍ പുറത്തെത്തിയത്. വിഗ്രഹങ്ങള്‍ സഞ്ജീവിക്കാണു കൈമാറിയിരുന്നതെന്നും ഇയാള്‍ വ്യക്തമാക്കി. അങ്ങനെയാണ് സുഭാഷിന്റെ വലംകൈ ആയ ഇയാളുടെ വിവരം അന്വേഷണ സംഘത്തിനു ലഭിക്കുന്നത്.

സെല്‍വ എക്‌സ്‌പോര്‍ട്‌സ് എന്ന പേരില്‍ സഞ്ജീവി നടത്തിയിരുന്ന കമ്പനിയുടെ അക്കൗണ്ടിലേക്കായിരുന്നു സുഭാഷിന്റെ പണമിടപാടുകളെല്ലാം. ഈ വിവരങ്ങളെല്ലാം ലഭിക്കുമ്പോഴും ഇയാള്‍ എവിടെയാണെന്നത് അജ്ഞാതമായിരുന്നു. വിഗ്രഹ മോഷണ റാക്കറ്റിനെതിരെ അന്വേഷണ സംഘം നീക്കം ശക്തമാക്കിയതോടെയാണ് ഒടുവില്‍ സഞ്ജീവിയും പിടിയിലാകുന്നത്. ഇതേ കേസിലെ മറ്റൊരു പ്രതിയായ സീത രാമയ്യ അടുത്തിടെ അന്തരിച്ചിരുന്നു. ഇനിയും രണ്ടു പേരെ കൂടി പിടികൂടാനുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 1,500-year old idol thief nabbed in Madurai after 22 years on the run, Police, Court, Arrest, Remanded, Robbery, Temple, Kochi, Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?