ഉളിയത്തടുക്കയില്‍ വീട് കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണം കവര്‍ന്നു
കാസര്‍കോട് (www.evisionnews.co): ഉളിയത്തടുക്കയില്‍ വീട് കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. ചൂരിയിലെ കോഴി വ്യാപാരി ഉളിയത്തടുക്ക നാഷണല്‍ നഗറിലെ ഹസൈനാര്‍ ചാലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. നാഷണല്‍ നഗറില്‍ മതപ്രഭാഷണം നടക്കുന്നതിനാല്‍ ഹസൈനാറും കുടുംബവും വീട് പൂട്ടി പോയതായിരുന്നു. പത്തു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്.
പൂട്ടിയിരുന്ന മുന്‍ഭാഗത്തെ വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ വിഫലമായതിനെ തുടര്‍ന്ന് പിറക് വശത്തേക്ക് പോയപ്പോഴാണ് അവിടത്തെ വാതില്‍ പൂട്ടു പൊളിച്ച നിലയില്‍ കണ്ടത്. അകത്ത് വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഹസൈനാറിന്റെ മകള്‍ ആബിദയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവുമാണ് കവര്‍ന്നത്. വിവരമറിഞ്ഞ് കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്‍, എസ്.ഐ അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Powered by Info News For You

Comments
Post a Comment