ദളിത് യുവാവിനെ പ്രണയിച്ച 20 കാരിയെ പിതാവ് ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി; മൃതദേഹം ആരുമറിയാതെ സ്വന്തം കൃഷിയിടത്തില്‍ കത്തിച്ചു, പ്രതി അറസ്റ്റില്‍
മൈസൂരു: (www.kvartha.com 02.03.2018) രാജ്യത്തെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ പ്രണയിച്ച 20 കാരിയെ പിതാവ് ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി. മൃതദേഹം ആരുമറിയാതെ സ്വന്തം കൃഷിയിടത്തില്‍ കത്തിച്ചു. സംഭവത്തില്‍ പിതാവ് കുമാറിനെ വ്യാഴാഴ്ച മൈസൂര്‍ എച്ച്. ഡി. കോട്ട പോലീസ് അറസ്റ്റ് ചെയ്തു. മൈസൂര്‍ എച്ച്. ഡി. കോട്ട താലൂക്കിലെ 20 കാരിയായ സുഷമയാണ് പിതാവിന്റെ കൈകളാല്‍ ക്രൂരമായി കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് ആണ് സംഭവം.
മൈസൂരുവിലെ ആലനഹള്ളി ഗ്രാമത്തിലെ ഉമേഷ് എന്ന യുവാവുമായി സുഷമ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാല്‍, ഇതിനോട് കടുത്ത എതിര്‍പ്പായിരുന്നു വീട്ടിലുണ്ടായിരുന്നത്. യുവാവിനെ കാണരുതെന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടുകാര്‍ അറിയാതെ സുഷമ ദളിത് യുവാവുമായുള്ള ബന്ധം തുടര്‍ന്നു. ഇത് കാരണം കോളജ് വിദ്യാഭ്യാസം പോലും തഴഞ്ഞ് വീട്ടില്‍ തന്നെ തളച്ചിടുകയായിരുന്നു.
ഇതോടെ ദുരഭിമാന ഭയത്താല്‍ മകളെ കൊലപ്പെടുത്താന്‍ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 21ന് പിതാവും സഹോദരനും ചേര്‍ന്ന് ഓറഞ്ച് ജ്യൂസില്‍ വിഷം കലക്കി രാത്രി കിടക്കുന്നതിന് മുന്‍പ് കുടിക്കാന്‍ കൊടുക്കുകയായിരുന്നു.
തുടര്‍ന്ന് കടുത്ത ശാരീരിക അസ്വസ്ഥതകള്‍ കാണിക്കുകയും ഛര്‍ദിക്കുകയും ചെയ്‌തെങ്കിലും മാതാപിതാക്കള്‍ സുഷമയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. പുലര്‍ച്ചെ അഞ്ചു മണിയോടെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. മരിച്ചെന്ന് ഉറപ്പുവരുത്തിയതോടെ അന്നു രാത്രി തന്നെ തന്റെ കൃഷിയിടത്തില്‍ എത്തിച്ച് മൃതദേഹം കത്തിക്കുകയായിരുന്നു.
പിന്നീട് നാട്ടുകാര്‍ സുഷമയുടെ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ബന്ധുക്കള്‍ പരസ്പര വിരുദ്ധമായ മറുപടികള്‍ നല്‍കിയതോടെ സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

Keywords: Honour killing: Girl falls in love with a Dalit, killed and burnt by parents in Mysuru, Crime, Criminal Case, Murder, Parents, Arrest, Police, Complaint, National.
Powered by Info News For You

Comments
Post a Comment