200 രൂപ നോട്ട് വിനിമയത്തിനുണ്ട്, എന്നാല്‍ ബാങ്കിന്റെ ക്യാഷ് ഡെപ്പോസിറ്റ് മെഷീന് അതു വേണ്ട

കോട്ടയം: (www.kvartha.com 03.03.2018) ഇരുന്നൂറിന്റെ നോട്ടുകള്‍ വിപണിയില്‍ സജീവമായെങ്കിലും കാഷ് ഡെപ്പോസിറ്റ് മെഷീനില്‍ (സിഡിഎം) സ്വീകരിക്കുന്നില്ല. എസ്ബിഐയുടെ സിഡിഎമ്മുകളില്‍ 200 രൂപ നോട്ടുകള്‍ സ്വീകരിക്കാത്തത് പണം നിക്ഷേപിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അത്യാവശ്യത്തിനു പണം നിക്ഷേപിക്കാന്‍ എത്തുന്നവര്‍ക്ക് 200ന്റെ നോട്ടുകള്‍ സ്വീകരിക്കാത്തത് ഏറെബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

Kottayam, Kerala, News, Bank, Cash, Business, Rs. 200 note not accepted in bank's cash deposit machine.
ഇതരസംസ്ഥാനക്കാര്‍ സ്വദേശത്തേക്ക് പണം നിക്ഷേപിക്കാന്‍ എത്തുമ്പോള്‍ നോട്ടുകള്‍ പുറംതള്ളുന്നത് ഏറെനേരം സമയനഷ്ടവും വരുത്തുന്നു. മാസാവസാനവും ആദ്യവും സിഡിഎമ്മുകളെ ആശ്രയിക്കുന്ന നൂറുകണക്കിന് ഇതരസംസ്ഥാനക്കാരാണ് നിരനിരയായി കാത്തുനില്‍ക്കുന്നത്.

എല്ലാവരുടെയും കൈകളില്‍ 200 നോട്ടുകളുണ്ടുതാനും. ഇവമാറ്റി മറ്റു നോട്ടുകളാക്കിയതിനുശേഷമാണ് സിഡിഎമ്മുകളില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളു. കംപ്യുട്ടര്‍ സിസ്റ്റം തയാറാകാത്തതാണ് 200ന്റെ നോട്ടുകള്‍ സിഡിഎമ്മുകളില്‍ സ്വീകരിക്കാത്തതെന്ന് അധികൃതര്‍ പറഞ്ഞു. ഉടന്‍തന്നെ ഇതിനു പരിഹാരം കാണുമെന്നും അധികൃതര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Kerala, News, Bank, Cash, Business, Rs. 200 note not accepted in bank's cash deposit machine.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?