ക്ലീനറെ ലൈംഗീകമായി പീഡിപ്പിച്ച് കാര്‍ കഴുകാന്‍ 20 ദിര്‍ഹവും നല്‍കി

ദുബൈ: (www.kvartha.com 01.03.2018) ക്ലീനറെ ലൈംഗീകമായി പിഡിപ്പിച്ച കേസില്‍ വിചാരണ ആരംഭിച്ചു. 33കാരനായ പാക്കിസ്ഥാനിയാണ് പ്രതി. പത്തൊമ്പതുകാരനായ പാക്കിസ്ഥാനിയാണ് പീഡനത്തിനിരയായത്. 2017 ഡിസംബര്‍ 30നായിരുന്നു സംഭവം.

കാര്‍ കഴുകാനെന്ന വ്യാജേന എത്തിയ പ്രതി ഇരയെ പിടിച്ചുവലിച്ച് കാറിലേയ്ക്ക് കയറ്റുകയും വിജനമായ സ്ഥലത്തെത്തിയപ്പോള്‍ കാറിന്റെ പിന്‍ സീറ്റില്‍ ഇരയെ ലൈംഗീകമായി പീഡിപ്പിക്കുകയുമായിരുന്നു. ശേഷം യുവാവിനെ പ്രതി ഇന്റര്‍നാഷണല്‍ സിറ്റിയിലെ ഗ്രീക്ക് ക്ലസ്റ്ററിലെ കാര്‍ വാഷിംഗ് സെന്ററില്‍ എത്തിച്ചു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ പറഞ്ഞ് ഫോണ്‍ നമ്പര്‍ നല്‍കുകയും കാര്‍ കഴുകിയതിന് കൂലിയായി 20 ദിര്‍ഹം നല്‍കുകയും ചെയ്തു.

Gulf, Abuse, Arrest, Trail

പിറ്റേന്നും പ്രതി കാര്‍ വാഷിംഗ് സെന്ററിലെത്തി. അപകടം മനസിലാക്കിയ യുവാവ് സുഹൃത്തിനടുത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു. സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. കുറ്റകൃത്യം നടന്നപ്പോള്‍ പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് യുവാവ് പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ വിചാരണയ്ക്കിടയില്‍ പ്രതി കുറ്റം നിഷേധിച്ചു. കുറ്റകൃത്യം നടത്താന്‍ പ്രതി ഉപയോഗിച്ച വാഹനം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കാര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The police instructed the car washer to call the defendant and invite him to meet him at the same location. He was then arrested.

Keywords: Gulf, Abuse, Arrest, Trail


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?