ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നും 20 രൂപ മോഷ്ടിച്ച ആള്‍ക്ക് 500 രൂപ നല്‍കി പോലീസ് വിട്ടയച്ചു
തൊടുപുഴ: (www.kvartha.com 19.03.2018) ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നും 20 രൂപ മോഷ്ടിച്ച ആള്‍ക്ക് 500 രൂപ നല്‍കി പോലീസ് വിട്ടയച്ചു. തൊടുപുഴയിലെ ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ 5.30 മണിയോടെയായിരുന്നു സംഭവം. രാവിലെ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയയാള്‍ കാണിക്ക വഞ്ചിയില്‍ നിന്നും പണമെടുക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.
തുടര്‍ന്ന് തൊടുപുഴ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പണം എടുത്തത് വിശന്നത് കൊണ്ടാണെന്നും മാപ്പാക്കണമെന്നും ഇയാള്‍ കരഞ്ഞ് പറഞ്ഞു. ഇതോടെ പോലീസുകാരും എന്തുചെയ്യണമെന്നറിയാതെ ആശയ കുഴപ്പത്തിലായി.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സെക്യൂരിറ്റി ജോലിക്കായാണ് ഇയാള്‍ തൊടുപുഴയില്‍ എത്തിയത്. എന്നാല്‍ ഇതിനിടയില്‍ ഇയാള്‍ക്ക് ജോലി നഷ്ടമായി. ഒരു ചായ പോലും വാങ്ങിക്കുടിക്കാന്‍ പണമില്ലാത്തതിനാലാണ് താന്‍ ക്ഷേത്രത്തിലെ പണമെടുത്തതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്വദേശമായ മോനിപ്പള്ളിയില്‍ ഇയാളുടെ പേരില്‍ മറ്റ് കേസുകളൊന്നുമില്ലെന്ന് ബോധ്യമായതോടെ വഴിച്ചെലവിനും ഭക്ഷണം കഴിക്കാനുമായി 500 രൂപ നല്‍കി തൊടുപുഴ പോലീസ് വിട്ടയക്കുകയായിരുന്നു. കാക്കിക്കുള്ളിലും നല്ല മനുഷ്യരുണ്ടെന്ന് തെളിഞ്ഞതോടെ തൊടുപുഴ പോലീസിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police give Rs 500 to thief, Thodupuzha, News, Local-News, Temple, Social Network, Food, Kerala.
Powered by Info News For You

Comments
Post a Comment