1931 ല്‍ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ ഭഗത് സിംഗിനെ 1980 ല്‍ രൂപീകരിച്ച ഡിവൈഎഫ്‌ഐയുടെ ത്യാഗോജ്വല പ്രവര്‍ത്തകനാക്കി യുവ നേതാവിന്റെ പ്രസംഗം; സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

ഉപ്പള: (www.kvartha.com 29.03.2018) 1931 ല്‍ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ ഭഗത് സിംഗിനെ 1980 ല്‍ രൂപീകരിച്ച ഡിവൈഎഫ്‌ഐയുടെ ത്യാഗോജ്വല പ്രവര്‍ത്തകനാക്കി യുവ നേതാവിന്റെ പ്രസംഗത്തിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ഭഗത്‌സിംഗ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഹൊസങ്കടിയില്‍ നിന്നും ഉപ്പളയിലേക്ക് ടൂവീലര്‍ ജാഥ നടത്തിയ ശേഷം നടത്തിയ പൊതുയോഗത്തിലാണ് യുവനേതാവ് ഭഗത്‌സിംഗിനെ ഡിവൈഎഫ്‌ഐയെ കെട്ടിപ്പടുക്കുന്നതിനു വേണ്ടി പ്രവര്‍ത്തിച്ച ത്യാഗോജ്വല പ്രവര്‍ത്തകനാക്കി പ്രസംഗിച്ചത്.

ഡിവൈഎഫ്‌ഐ എന്ന യുവജന പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിനു വേണ്ടി ത്യാഗോജ്വലം നയിച്ച ധീര വിപ്ലവകാരിയായിരുന്നു സഖാവ് ഭഗത് സിംഗ്. അദ്ദേഹം തന്റെ യൗവ്വനം ഡിവൈഎഫ്‌ഐയ്ക്കു വേണ്ടി മാറ്റി വെക്കുകയും തൂക്കുമരം കണ്ടപ്പോള്‍ ധീരതയോടെ മുന്നോട്ട് പോവുകയും അതിന്റെ പേരില്‍ രക്തസാക്ഷിയാവേണ്ടി വരികയും ചെയ്തുവെന്നാണ് യുവ നേതാവ് ആവേശേജ്വലമായി പ്രസംഗത്തിലൂടെ പറഞ്ഞത്. എന്നാല്‍ 1931 ല്‍ തൂക്കിലേറ്റപ്പെട്ട ഭഗത് സിംഗ് 1980 ല്‍ രൂപീകൃതമായ ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തകനായതെങ്ങനെയെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്.

പിന്നാലെ യുവനേതാവിനെതിരെ പൊങ്കാലയുമായെത്തുകയായിരുന്നു. വീഡിയോ കാണാം.

WATCH VIDEO


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Video, Politics, DYFI, Trending, Social Network, DYFI Leader's Speech goes viral in Social media
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?