19കാരിയെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തശേഷം വിഷം കുടിപ്പിച്ച് കൊല്ലാന്‍ ശ്രമം; പ്രതികള്‍ അറസ്റ്റില്‍

കോര്‍ബ: (www.kvartha.com 22.03.2018) 19കാരിയെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തശേഷം വിഷം കുടിപ്പിച്ച് കൊല്ലാന്‍ ശ്രമം. ഛത്തീസ്ഗഢിലെ ഘരൗധില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് സംഭവം. കൂട്ടബലാത്സംഗത്തിന് വിധേയയായ പ്ലസ്ടുവിന് പഠിക്കുന്ന 19കാരി ഇപ്പോള്‍ അത്യാസന്നനിലയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ബലാത്സംഗം ചെയ്തശേഷം വിഷം കുടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളാക്കിയത്.

കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ബാലനുള്‍പ്പെടെ ചമ്പഗന്‍ജിര്‍ ജില്ലക്കാരായ നാലുപേരെ പോലീസ് ചൊവ്വാഴ്ച അറസ്റ്റുചെയ്തു. സാഗര്‍ യാദവ് (24), ലവ് നോണിയ (28), ഖുഷ്‌കുമാര്‍ നോണിയ (26) എന്നിവരും ഒരു പതിനാറുകാരനുമാണ് അറസ്റ്റിലായത്.

19-year-old student gang molested in C'garh, four arrested, Crime, Criminal Case, Hospital, Treatment, Arrest, Police, Allegation, Molestation, National

വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ സാഗര്‍ യാദവ് ഫോണില്‍ വിളിച്ച് കൂട്ടുകാരി കാത്തുനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് തന്റെ ബൈക്കില്‍ അവിടെ കൊണ്ടുവിടാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ മറ്റുമൂന്നുപേര്‍ കാത്തുനിന്നിരുന്ന ആളൊഴിഞ്ഞ സ്ഥലത്ത് പെണ്‍കുട്ടിയെ ഇറക്കിയശേഷം പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനുശേഷം പെണ്‍കുട്ടിയെ വിഷം കുടിപ്പിച്ച് പ്രതികള്‍ സ്ഥലംവിട്ടു.

അതേസമയം പോലീസില്‍ വിവരമറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംസ്ഥാന വനിതാ കമ്മിഷനില്‍ പരാതിപ്പെട്ടശേഷം മാത്രമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ ആരംഭിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 19-year-old student gang molested in C'garh, four arrested, Crime, Criminal Case, Hospital, Treatment, Arrest, Police, Allegation, Molestation, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?