കൊടും ക്രൂരതയുടെ മറ്റൊരു മുഖം! കുടുംബത്തെ കരകയറ്റാന്‍ 18 വര്‍ഷം ഗള്‍ഫില്‍ കിടന്ന് നരകിച്ചു: കിട്ടുന്ന പണമെല്ലാം നാട്ടില്‍ അയച്ചു, ഒടുവില്‍ ഭര്‍ത്താവിന്റെ ദുര്‍നടപ്പ് കാരണം ജോലി ചെയ്യുന്ന വീട്ടില്‍ ആത്മഹത്യ ചെയ്തു, മൃതദേഹം നാട്ടിലെത്തിക്കേണ്ടെന്നും ചിലവാകുന്ന പണം തനിക്ക് അയച്ചുതന്നാല്‍ മതിയെന്നും ഭര്‍ത്താവ്
അല്‍ഹസ്സ: (www.kvartha.com 28.03.2018) കുടുംബത്തെ കരകയറ്റാന്‍ 18 വര്‍ഷം ഗള്‍ഫില്‍ കിടന്ന് നരകിച്ചു, കിട്ടുന്ന പണമെല്ലാം നാട്ടില്‍ അയച്ചു, ഒടുവില്‍ ഭര്‍ത്താവിന്റെ ദുര്‍നടപ്പ് കാരണം ജോലി ചെയ്യുന്ന വീട്ടില്‍ ആത്മഹത്യ ചെയ്തു, മൃതദേഹം നാട്ടിലെത്തിക്കേണ്ടെന്നും ചിലവാകുന്ന പണം തനിക്ക് അയച്ചുതന്നാല്‍ മതിയെന്നും ഭര്‍ത്താവ്. തമിഴ് നാട്ടിലെ ഇന്ദിര ദണ്ഡപാണി എന്ന യുവതിയുടെ കഥയാണിത്.
ഭര്‍ത്താവും, രണ്ടു പെണ്‍മക്കളും, ഒരു മകനും ഉള്‍പ്പെട്ട കുടുംബത്തിന്റെ ദാരിദ്ര്യം ഇല്ലാതാക്കാനാണ് തമിഴ്‌നാട് മോട്ടൂര്‍ സ്വദേശിനിയായ ഇന്ദര ദണ്ഡപാണി, പതിനെട്ടു വര്‍ഷം മുന്‍പ് പ്രവാസജീവിതം തുടങ്ങിയത്. പത്തു വര്‍ഷം കുവൈറ്റില്‍ ജോലി ചെയ്ത ശേഷം, കഴിഞ്ഞ എട്ടു വര്‍ഷമായി സൗദിയിലെ അല്‍ഹസ്സയില്‍ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലി ചെയ്തു വരികയായിരുന്നു അവര്‍.
ഇതിനിടെ നാട്ടില്‍ അയക്കുന്ന പണമെല്ലാം മദ്യപാനിയായ ഭര്‍ത്താവ് ധൂര്‍ത്തടിച്ചുകളയുകയാണെന്നും മക്കളെ നന്നായി നോക്കുന്നില്ലെന്നും അവര്‍ അനാഥരെ പോലെ ബന്ധുവീടുകളില്‍ കഴിയുകയാണെന്നും അറിഞ്ഞ ഇന്ദിര ദു:ഖം താങ്ങാനാകാതെ അല്‍ഹസ്സയിലെ കെളേബിയ എന്ന സ്ഥലത്ത്, ജോലി ചെയ്തിരുന്ന വീട്ടില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
പത്തുമാസങ്ങള്‍ക്ക് മുന്‍പാണ്, ജോലി ചെയ്തിരുന്ന വീട്ടില്‍, സ്വന്തം മുറിയില്‍ ഇന്ദരയെ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപാനിയും കുടുംബത്തെ നോക്കാത്തവനുമായ ഭര്‍ത്താവ് മൂലം ഉണ്ടായ കുടുംബപ്രശ്‌നങ്ങളാണ് തന്റെ മരണത്തിന് കാരണമെന്ന് കത്തെഴുതി വെച്ചായിരുന്നു ആത്മഹത്യ. തുടര്‍ന്ന് സ്‌പോണ്‍സര്‍ ഇന്ദരയുടെ ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കാന്‍ ആവശ്യമായ രേഖകളും സമ്മതപത്രവും അയച്ചു തരാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ വേണ്ട രേഖകളൊന്നും അയക്കാന്‍ തയ്യാറാകാതെ പല ഒഴിവുകഴിവുകളും പറഞ്ഞ് അയാള്‍ ഒഴിഞ്ഞുമാറി. രേഖകള്‍ അയയ്ക്കണമെങ്കില്‍ പണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്ന് സ്‌പോണ്‍സര്‍ കുറച്ചു പണം അയച്ചു കൊടുത്തെങ്കിലും അയാള്‍ ആവശ്യമായ രേഖകള്‍ അയച്ചു കൊടുത്തില്ല. അങ്ങനെ ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ ഇല്ലാതെ, ഇന്ദരയുടെ മൃതദേഹം അല്‍ഹസ്സ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍, പത്തു മാസങ്ങളോളം അനാഥമായി കിടന്നു.
ഇതിനിടെ നാലു മാസങ്ങള്‍ക്ക് മുന്‍പ്, ഇന്ദരയുടെ സ്‌പോണ്‍സര്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനായ ഹുസ്സൈന്‍ കുന്നിക്കോടിനെ ബന്ധപ്പെട്ട്, ഈ കേസില്‍ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. മറ്റു ചിലരില്‍ നിന്നും അറിഞ്ഞതിനെ തുടര്‍ന്നാണ് സ്‌പോണ്‍സര്‍ ഹുസ്സൈന്‍ കുന്നിക്കോടുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളിയുടെയും, സാമൂഹ്യപ്രവര്‍ത്തകന്‍ മണി മാര്‍ത്താണ്ഡത്തിന്റെയും സഹായത്തോടെ കേസില്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തുകയും ഇന്ദരയുടെ ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെട്ട് സംസാരിക്കുകയും ചെയ്തു.
എന്നാല്‍ മൃതദേഹം നാട്ടില്‍ അയക്കേണ്ടെന്നും, സൗദിയില്‍ തന്നെ അടക്കിയിട്ട് , നാട്ടിലേക്ക് അയയ്ക്കാന്‍ ചിലവ് വരുമായിരുന്ന തുക തനിക്ക് അയച്ചു തരാനുമായിരുന്നു ഭര്‍ത്താവ് പറഞ്ഞത്. അതോടെ, തീരെ മനുഷ്യത്വമില്ലാത്ത അയാളെ ഒഴിവാക്കി, ഇന്ദരയുടെ മക്കളുടെ അനുമതിപത്രം വാങ്ങി, മൃതദേഹം സൗദിയില്‍ തന്നെ അടക്കാനുള്ള നിയമനടപടികള്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ ആരംഭിക്കുകയായിരുന്നു.
നാട്ടില്‍ ചില സുഹൃത്തുക്കള്‍ വഴി അന്വേഷിച്ചപ്പോള്‍, ഇന്ദരയുടെ മൂന്നു മക്കളും ബന്ധുക്കള്‍ക്കൊപ്പം വേറെ വേറെ സ്ഥലങ്ങളില്‍ ആണ് താമസിക്കുന്നത് എന്നറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് മക്കളെ കണ്ടെത്താനുള്ള അലച്ചിലായിരുന്നു. ആ അലച്ചിലിനൊടുവില്‍ മൂന്നു മക്കളെയും കണ്ടെത്തി, അവരില്‍ നിന്നും അനുമതിപത്രം വാങ്ങി സൗദിയിലെത്തിച്ചു. അങ്ങനെ എംബസിയുടെ സമ്മതവും, മറ്റു നിയമനടപടികളും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ പെട്ടെന്ന് പൂര്‍ത്തിയാക്കുകയും മൃതദേഹം സൗദിയില്‍ തന്നെ മറവ് ചെയ്യാനുള്ള അനുമതി നേടിയെടുക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Tamil Nadu woman suicide in Kuwait, Kuwait, News, Dubai, Dead Body, Suicide, Saudi Arabia, Gulf, World.

Powered by Info News For You

Comments
Post a Comment