മതംമാറിയ യുവാവിനെ വധിച്ച കേസില്‍ പ്രതിയായ ആര്‍എസ്എസുകാരന്‍ 17 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍
തിരൂര്‍: (www.kvartha.com 23.03.2018) ആമപ്പാറക്കല്‍ യാസിര്‍ വധക്കേസില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച നാലാം പ്രതിയെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പുറത്തൂര്‍ പുതുപ്പള്ളി സ്വദേശി ചന്ദനപറമ്പില്‍ സുരേന്ദ്രനെ (45)യാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണ്.
1998ലാണ് ഓട്ടോഡ്രൈവറായ യാസിറിനെ ഒരു സംഘമാളുകള്‍ കൊലപ്പെടുത്തിയത്. തട്ടാന്‍ സമുദായക്കാരനായിരുന്ന ഇയാള്‍ മത പരിവര്‍ത്തനം നടത്തി യാസിര്‍ എന്ന പേര് സ്വീകരിച്ചു. തുടര്‍ന്ന് മത പരിവര്‍ത്തന ദൗത്യവുമായി കഴിഞ്ഞുവെന്നാരോപിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.
ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. സുരേന്ദ്രന്‍ ഒഴികെയുള്ളവരെ മഞ്ചേരി സെഷന്‍സ് കോടതി വെറുതെ വിട്ടെങ്കിലും ഹൈക്കോടതി ശിക്ഷിച്ചു. ഇതിനിടെ കേസിലെ പ്രതികളിലൊരാളായ തിരുന്നിലത്ത് കണ്ടി രവിയെ വെട്ടിക്കൊന്നു. ഹൈക്കോടതി വിധി പിന്നീട് സുപ്രീം കോടതി റദ്ദാക്കി. രവി വധക്കേസിലെ പ്രതികളെ മഞ്ചേരി സെഷന്‍സ് കോടതിയും വെറുതെ വിട്ടു.
യാസിര്‍ വധക്കേസില്‍ അറസ്റ്റിലാവുമെന്നറിഞ്ഞ് സുരേന്ദ്രന്‍ വിദേശത്തേക്ക് കടന്നു. തിരിച്ചെത്തി എറെ കാലം കുടകില്‍ കഴിഞ്ഞു. സുരേന്ദ്രനെ അന്വേഷിച്ച് പോലീസ് കുടകില്‍ പോയെങ്കിലും കണ്ടു കിട്ടിയില്ല. അതിനു ശേഷം നാട്ടിലെത്തിയ സുരേന്ദ്രന്‍ വീടിനു സമീപത്തുള്ള കാട്ടില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. പ്രതിയെ മജിസ്‌ട്രേട്ടിനു മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Yasir murder case; Accused arrested for after 17 years, News, Police, Arrest, RSS, Religion, Auto Driver, Murder case, Allegation, Crime, Criminal Case, High Court of Kerala, Politics, Kerala.

Powered by Info News For You

Comments
Post a Comment