യുഎസില്‍ കൊടുങ്കാറ്റ്; അഞ്ച് മരണം; വിമാന സര്‍വീസുകള്‍ റദ്ദാക്കി; വൈദ്യുതിയില്ലാതെ 1.7 മില്യണ്‍ ജനങ്ങള്‍; വിര്‍ജീനിയയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ബോസ്റ്റണ്‍: (www.kvartha.com 03.03.2018) യു എസില്‍ കൊടുങ്കാറ്റില്‍ അഞ്ച് മരണം. മണിക്കൂറില്‍ 129 കിമീ വേഗതയിലാണ് കാറ്റ് വീശുന്നത്.  വിമാന സര്‍വീസുകളും ട്രെയിന്‍ ഗതാഗതവും സ്തംഭിച്ച നിലയിലാണ്. നോര്‍ത്ത് ഈസ്റ്റിലും മിഡ് വെസ്റ്റിലും 1.7 മില്യണ്‍ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതിയില്ല. വാഷിംഗ്ടണിലെ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചുപൂട്ടി.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ബോസ്റ്റണിന്റെ തീരപ്രദേശങ്ങള്‍ വെള്ളത്തിലാണ്. മഴയും മഞ്ഞ് വീഴ്ചയും ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തി.

U.S, Storm, death

വിര്‍ജീനിയയില്‍ ഗവര്‍ണര്‍ റാല്‍ഫ് നോതം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂ പോര്‍ട്ടില്‍ മരം മറിഞ്ഞുവീണ് 70 വയസ് പ്രായമുള്ളയാള്‍ മരിച്ചു. ന്യൂയോര്‍ക്കില്‍ പതിനൊന്നുകാരനും മരിച്ചിട്ടുണ്ട്. വീടിന് മുകളിലേയ്ക്ക് മരം മറിഞ്ഞുവീണാണ് മരണം. വിര്‍ജീനിയയിലും ഒരാള്‍ മരിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Virginia Governor Ralph Northam declared a state of emergency, streamlining state aid to communities harmed by high winds.

Keywords: U.S, Storm, death


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?