സ്‌കൂളില്‍ കയറി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച 16 കാരനെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം
കാസര്‍കോട്: (www.kasargodvartha.com 28.03.2018) സ്‌കൂളില്‍ കയറി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച 16 കാരനെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം. ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആഴ്ചകള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഞ്ചായത്ത് പരിധിയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെയാണ് 16കാരനായ കൗമാരക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രാവിലെ പത്രവിതരണത്തിനെത്തിയപ്പോള്‍ സ്‌കൂള്‍ വരാന്തയില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ദേഹത്ത് കയറിപ്പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
പെണ്‍കുട്ടി നിലവിളിച്ചതോടെ കൗമാരക്കാരന്‍ ഓടിരക്ഷപ്പെടുകയും വിവരം വീട്ടിലറിയിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പിന്നീട് ചൈല്‍ഡ് ലൈനിലും ബേക്കല്‍ പോലീസിലും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. പരാതി ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമവും നടന്നിരുന്നു. ഫോട്ടോ കാട്ടിക്കൊടുത്തപ്പോഴാണ് പെണ്‍കുട്ടി കയറിപ്പിടിച്ച കൗമാരക്കാരനെ തിരിച്ചറിഞ്ഞത്. പീഡിപ്പിക്കാന്‍ ശ്രമിച്ചത് കൗമാരക്കാരനായതു കൊണ്ട് പോലീസിന്റെ തുടര്‍നടപടി ഇഴയുകയാണെന്നാണ് പെണ്‍വീട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്. ബേക്കല്‍ സി ഐ വി.കെ വിശ്വംഭരനാണ് കേസ് അന്വേഷിക്കുന്നത്.
Related News:
നാലാംതരം വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; പതിനാറുകാരനെതിരെ പരാതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Accuse, Bekal, Top-Headlines, molestation case accused not arrested
< !- START disable copy paste -->Keywords: Kasaragod, Kerala, news, arrest, Police, Accuse, Bekal, Top-Headlines, molestation case accused not arrested
Powered by Info News For You

Comments
Post a Comment