നവവധുവിനെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസ്: മുഖ്യപ്രതി തളങ്കര സ്വദേശിയെ തിരയുന്നു, ഒരാഴ്ച മുമ്പ് 1.65ലക്ഷം രൂപ യുവതിയുടെ അക്കൗണ്ടിലെത്തിയതായി പോലീസ്

കാസര്‍കോട് (www.evisionnews.co): നവവധുവായ 19കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിയായ തളങ്കര സ്വദേശിയെ പോലീസ് തിരയുന്നു. ദീനാര്‍ നഗറിലെ ഇജു എന്നയാളെയാണ് പോലീസ് അന്വേഷിക്കുന്നത്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. കേസില്‍ കാസര്‍കോട് പുലിക്കുന്ന് സ്വദേശി സുഹൈല്‍(23), എതിര്‍ത്തോട് സ്വദേശി സൈഫുദ്ദീന്‍ (22) എന്നിവരെ ചൊവ്വാഴ്ച രാത്രിയോടെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ബലാത്സംഗം, അന്യായമായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തല്‍, ചതിച്ച് തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

അതിനിടെ രാഴ്ച മുമ്പ് യുവതിയുടെ അക്കൗണ്ടിലേക്ക് 1,65,000 രൂപ എത്തിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പണം അയച്ചത് ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അന്വേഷണത്തില്‍ തിരിച്ചറിഞ്ഞവരെ കൂടാതെ മറ്റു 15പേര്‍ കൂടി യുവതിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. 

അതേസമയം യുവതിയെ കാണാതായത് ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാങ്ങാട്ട് ആയതിനാല്‍ തുടരന്വേഷണം കാസര്‍കോട് ടൗണ്‍ പോലീസ് ബേക്കല്‍ പോലീസിന് കൈമാറി. ബേക്കല്‍ സി.ഐ വി.കെ വിശ്വംഭരനായിരിക്കും കേസില്‍ തുടരന്വേഷമം നടത്തുക. 

നാലുദിവസങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് നഗരത്തില്‍ കാറില്‍ രാത്രി കറങ്ങുന്നതിനിടെയാണ് യുവതിയെയും രണ്ട് യുവാക്കളെയും കാസര്‍കോട് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനിടെയാണ് താന്‍ പീഡിപ്പിക്കപ്പെട്ടതായി യുവതി പോലീസിന് മൊഴി നല്‍കിയത്. സുഹൈലും സൈഫുദ്ദീനും ഉള്‍പ്പെടെയുള്ള മൂന്നംഗസംഘം തൊക്കോട്ടെ ലോഡ്ജില്‍ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി. മാര്‍ച്ച് ഏഴിനാണ് ഭര്‍ത്താവിന്റെ മാങ്ങാട്ടെ വീട്ടില്‍ നിന്ന് യുവതി ബന്ധുവിനോടൊപ്പം ഇറങ്ങിയത്. തുടര്‍ന്ന് ലഹരിമാഫിയാ സംഘവുമായി ബന്ധപ്പെടുകയും പീഡനത്തിനിരയാവുകയുമായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?