മധുവിനെ തല്ലിക്കൊന്ന കേസിലെ 16 പ്രതികള്‍ക്കും ജാമ്യമില്ല


പാലക്കാട് (www.evisionnews.co): മോഷണം ആരോപിച്ച് അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ അടിച്ചുകൊന്ന സംഭവത്തിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മണ്ണാര്‍ക്കാട് പ്രത്യേക കോടതിയാണ് 16പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ കഴിഞ്ഞ ദിവസം കോടതി വാദംകേട്ടിരുന്നു.

കേസില്‍ താവളം പാക്കുളം മേച്ചേരില്‍ ഹുസൈന്‍ (50), മുക്കാലി കിളയില്‍ മരക്കാര്‍ (33), മുക്കാലി പൊതുവച്ചോല ഷംസുദീന്‍ (34), കക്കുപ്പടി കുന്നത്തുവീട്ടില്‍ അനീഷ് , മുക്കാലി താഴുശേരി രാധാകൃഷ്ണന്‍ (34), ആനമൂളി പൊതുവച്ചോല അബൂബക്കര്‍ (31), മുക്കാലി പടിഞ്ഞാറപള്ള കുരിക്കള്‍ വീട്ടില്‍ സിദ്ധീഖ് (38), മുക്കാലി തൊട്ടിയില്‍ ഉബൈദ് (25), മുക്കാലി വിരുത്തിയില്‍ നജീബ് (33), മുക്കാലി മണ്ണമ്പറ്റ ജെയ്ജു മോന്‍ (44), മുക്കാലി ചോലയില്‍ അബ്ദുള്‍ കരീം (48), മുക്കാലി പൊട്ടിയൂര്‍കുന്ന് പുത്തന്‍ പുരക്കല്‍ സജീവ് (30), കള്ളമല മുരിക്കട സതീഷ് (39), കള്ളമല ചെരുവില്‍ വീട്ടില്‍ ഹരീഷ് (34), കള്ളമല ചെരുവില്‍ വീട്ടില്‍ ബിജു, കള്ളമല വിരുത്തിയില്‍ മുനീര്‍ (28) എന്നിങ്ങനെ 16 പേരാണ് അറസ്റ്റിലായത്.

ഫബ്രുവരി 22നാണ് അട്ടപ്പാടിയിലെ കടുകുമണ്ണ ഊരിലെ മല്ലന്‍-മല്ലി ദമ്പതികളുടെ മകനായ മധുവിനെ മോഷണാരോപണമുന്നയിച്ച് ഒരു സംഘം നാട്ടുകാര്‍ അടിച്ചു കൊല്ലുകയായായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?