ഡയമണ്ട് വ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടി; മാതാവിനും മകനുമെതിരെ കേസ്
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.03.2018) ഡയമണ്ട് വ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 15,20,000 രൂപ വാങ്ങി വഞ്ചിച്ച മാതാവിനും മകനുമെതിരെ പോലീസ് കേസെടുത്തു. പടന്നക്കാട് ജില്ലാ ആയുര്‍വ്വേദ ആശുപത്രിക്ക് സമീപത്തെ കരുണാകരന്റെ മകന്‍ അമല്‍ കരുണി (31)ന്റെ പരാതിയില്‍ തൃശൂര്‍ മനക്കുടിയിലെ ജോസ് വില്ലയില്‍ ടിജൂബ് കെ ഡേവിഡ്, അമ്മ ലീലാമ്മ ജോസഫ് എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
ടിജൂബ് കെ ഡേവിഡിനെ ഫേസ്ബുക്കിലൂടെയാണ് അമല്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് അടുത്ത സൗഹൃദത്തിലാവുകയും ഇരു കുടുംബങ്ങളും തമ്മില്‍ ആത്മബന്ധം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് 2015 മെയ് മാസത്തിലാണ് ടിജൂബ് അമലുമായി ഡയമണ്ട് ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്തത്.
തുടര്‍ന്ന് പല ദിവസങ്ങളിലായി ബാങ്ക് അക്കൗണ്ട് മുഖേന 15,20,000 രൂപ അമലിന്റെയും അമ്മൂമ്മയുടെയും അക്കൗണ്ടിലൂടെ ഡേവിഡിനും ലീലാമ്മക്കും അയച്ചു കൊടുത്തു. എന്നാല്‍ പിന്നീട് യാതൊരു വിവരവുമില്ലാത്തതിനെ തുടര്‍ന്ന് തൃശൂരിലെ ഫ്ളാറ്റില്‍ അന്വേഷിച്ചു ചെന്നപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. പിന്നീട് അന്വേഷിച്ചു ചെന്നപ്പോള്‍ ഇവരെ കുടുംബവീട്ടില്‍വെച്ച് കാണുകയും പണം തിരിച്ചു നല്‍കാന്‍ തീയ്യതി പറയുകയും ചെയ്തു. പറഞ്ഞ ദിവസം ചെന്നപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് തങ്ങള്‍ കോയമ്പത്തൂരിലുണ്ടെന്നും അവിടത്തേക്ക് വരണമെന്നും ആവശ്യപ്പെട്ടതനുസരിച്ച് അമല്‍ കോയമ്പത്തൂരില്‍ ചെന്നപ്പോള്‍ വീണ്ടും പണം നല്‍കാന്‍ കാലാവധി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പലവട്ടം സമീപിച്ചിട്ടും പണം നല്‍കാത്തതിനെ തുടര്‍ന്നാണ് പരാതിയുമായി അമല്‍ പോലീസിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kaasaragod, Kerala, news, Kanhangad, case, Police, Cheating, Top-Headlines, Cheating; Case against Mother and son
< !- START disable copy paste -->Keywords: Kaasaragod, Kerala, news, Kanhangad, case, Police, Cheating, Top-Headlines, Cheating; Case against Mother and son
Powered by Info News For You

Comments
Post a Comment