രണ്ടു പേര്‍ ചേര്‍ന്ന് 15 കാരിയെ പീഡനത്തിനിരയാക്കി; സംഭവം നേരില്‍ കണ്ട 71കാരന്‍ ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു, രക്ഷയില്ലെന്നായപ്പോള്‍ വീട്ടുകാരറിയാതെ മുത്തശ്ശിയുടെ വീടിന്റെ തട്ടിന്‍ പുറത്ത് ഒളിച്ചുകഴിഞ്ഞു, ദിവസങ്ങള്‍ക്കു ശേഷം മുത്തശ്ശി കണ്ടതോടെ സംഭവം പുറത്തായി, മൂന്നു പേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: (www.kasargodvartha.com 03.03.2018) 15കാരിയെ പീഡനത്തിനിരയാക്കിയ മൂന്നു പേരെ പോക്‌സോ വകുപ്പു പ്രകാരം പോലീസ് കേസെടുത്ത് അറസ്റ്റു ചെയ്തു. തേര്‍ത്തല്ലിക്കടുത്ത പെരുവട്ടത്തെ കണ്ണംവെള്ളി കുഞ്ഞിരാമന്‍ (71), മുക്കടയിലെ ഒറ്റപ്ലാക്കല്‍ മനു തോമസ് (31), മുകാലയില്‍ നിധിന്‍ ജോസഫ് (27) എന്നിവരെയാണ് ആലക്കോട് സിഐ ഇ പി സുരേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

രണ്ടുവര്‍ഷം മുമ്പ് രണ്ടാളുകള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് നേരില്‍ക്കണ്ട കുഞ്ഞിരാമന്‍ ഇക്കാര്യം പറഞ്ഞ് പെണ്‍കുട്ടിയെ ഷെഡില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മുത്തശ്ശിയുടെ വീട്ടില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയതോടെയാണ് രണ്ടുവര്‍ഷത്തോളമായി തുടരുന്ന പീഡനവിവരം പുറത്തുവന്നത്. മകളെ കാണാനില്ലെന്ന് അമ്മ പോലീസില്‍ പരാതിപ്പെട്ടിരുന്നു. കുഞ്ഞിരാമന്‍ ഇയാള്‍ താമസിക്കുന്ന ഷെഡില്‍വച്ചാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴിനല്‍കി. ഭീഷണിപ്പെടുത്തി രണ്ടുവര്‍ഷത്തോളം പീഡനം തുടരുകയായിരുന്നു.

റബ്ബര്‍ തോട്ടത്തിലെ തൊഴിലാളികളാണ് അറസ്റ്റിലായ മനു തോമസും നിധിന്‍ ജോസഫും. മുത്തശ്ശിയുടെ വീട്ടില്‍വെച്ചാണ് പെണ്‍കുട്ടിയെ നിധിനും മനുവും പരിചയപ്പെട്ടത്. ഇവര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതായാണ് കേസ്. കഴിഞ്ഞ ഞായറാഴ്ച പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ മുത്തശ്ശിയുടെ വീട്ടില്‍ കണ്ടെത്തിയത്. മുത്തശ്ശി അറിയാതെ വീട്ടിനുള്ളില്‍ കടന്ന് തട്ടിന്‍പുറത്ത് കയറി ചാക്കുവിരിച്ച് കിടക്കുകയായിരുന്നു. മുത്തശ്ശി പുറത്തുപോകുമ്പോള്‍ താഴെയിറങ്ങി പ്രാഥമികാവശ്യങ്ങള്‍ നടത്തുകയും ഭക്ഷണമെടുത്തു കഴിക്കുകയുമായിരുന്നു.

യാദൃച്ഛികമായി പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ കണ്ട മുത്തശ്ശി അയല്‍ക്കാരെ വിവരമറിയിക്കുകയും അവര്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു. പോലീസ് ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരങ്ങള്‍ പുറത്തുവന്നത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ അഞ്ചുപേര്‍ പീഡിപ്പിച്ചതായി പറയുന്നു. കൂടുതല്‍പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കും.

പ്രിന്‍സിപ്പല്‍ എസ്‌ഐ. കെ ജെ ബിനോയി, എസ്‌ഐ കെ.പ്രഭാകരന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഷ്‌റഫ്, പി രവീന്ദ്രന്‍, സിന്ധു മണി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, payyannur, arrest, Police, case, Molestation, Top-Headlines, 15 year old molested; 3 arrested
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?